കൊല്ലം : കൊട്ടാരക്കര ഡിപ്പോയിൽ ഗാരേജിൽ സർവ്വീസിനായി കയറ്റിയ കെ എസ് ആർ ടി സി ബസ് മോഷണം പോയ ബസ്  പാരിപ്പള്ളിയില്‍ നിന്ന് കണ്ടെത്തി. ഡിപ്പോ അധികൃതരുടെ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
കൊട്ടാരക്കര മുനിസിപ്പാലിറ്റി ഓഫീസിന് മുന്നിൽ നിന്നാണ് ബസ് മോഷണം പോയത്. സർവീസ് ചെയ്ത് മുനിസിപ്പാലിറ്റി ഓഫീസിന് സമീപം പാർക്ക് ചെയ്തിരുന്ന ബസ് എടുക്കാനായി രാവിലെ ഡ്രൈവർ എത്തിയപ്പോള്‍ വണ്ടി ഉണ്ടായിരുന്നില്ല. തുടർന്ന് എല്ലാ സ്റ്റാഫുകളോടും അന്വേഷിച്ചെങ്കിലും അറിയില്ലെന്നായിരുന്നു മറുപടി. KL 15 – 7508 നമ്പർ വേണാട് ബസാണ് മോഷ്ടിക്കപ്പെട്ടത്. തുടർന്ന് ഡിപ്പോ അധികൃതർ കൊട്ടാരക്കര പൊലീസിന് പരാതി നൽകി. തുടർന്ന് ബസ് പാരിപ്പള്ളിയില്‍ നിന്ന് കണ്ടെത്തി.
ഏതാനും ദിവസം മുമ്പ് കൊല്ലത്തും ഇതിന് സമാനമായ സംഭവം ഉണ്ടായിരുന്നു. രാത്രി ഏറെ വൈകിയിട്ടും ബസ് വരാതിരുന്നതോടെ നിർത്തിയിട്ടിരുന്ന ഒരു ബസ് യാത്രക്കാരൻ എടുത്തുകൊണ്ടുപോവുകയായിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കുന്നത് കെ.എസ്.ആർ.ടി.സിക്കും പൊലീസിനും തലവേദനയായിരിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2