മ​ല​പ്പു​റം: അ​യ​ല്‍ ജി​ല്ല​ക​ളി​ലേ​ക്കും കെ.​എ​സ്.​ആ​ര്‍.​ടി.​സി സ​ര്‍​വി​സു​ക​ള്‍ ആ​രം​ഭി​ച്ച​തോ​ടെ യാ​ത്ര​ക്കാ​ര്‍​ക്ക് ആ​ശ്വാ​സം. മ​ല​പ്പു​റ​ത്തു​നി​ന്ന് രാ​വി​ലെ 7.30ന് ​കോ​ട്ട​ക്ക​ല്‍- തൃ​ശൂ​ര്‍ വ​ഴി എ​റ​ണാ​കു​ള​ത്തേ​ക്കും നി​ല​മ്ബൂ​രി​ല്‍​നി​ന്ന് രാ​വി​ലെ 7.45ന് ​പെ​രി​ന്ത​ല്‍​മ​ണ്ണ- തൃ​ശൂ​ര്‍ വ​ഴി കോ​ട്ട​യ​ത്തേ​ക്കും സ​ര്‍​വി​സു​ക​ള്‍ തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​വ യ​ഥാ​ക്ര​മം ഉ​ച്ച​ക്ക് ഒ​രു​മ​ണി​ക്കും വൈ​കീ​ട്ട്​ നാ​ലി​നും മ​ട​ങ്ങും. പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് സ​ര്‍​വി​സു​ക​ളി​ല്‍ ര​ണ്ടെ​ണ്ണം വ്യാ​ഴാ​ഴ്ച ആ​രം​ഭി​ക്കും. ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും എ​സ്.​എ​സ്.​എ​ല്‍.​സി മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്ബി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന അ​ധ്യാ​പ​ക​ര്‍​ക്കും വേ​ണ്ടി​യു​ള്ള സ​ര്‍​വി​സു​ക​ളി​ലും സാ​ധാ​ര​ണ യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്നു​ണ്ടെ​ന്ന് ജി​ല്ല ട്രാ​ന്‍​സ്പോ​ര്‍​ട്ട് ഓ​ഫി​സ​ര്‍ അ​റി​യി​ച്ചു.

രാ​വി​ലെ എ​ട്ടി​ന് പാ​ല​ക്കാ​ട്ടു​നി​ന്ന് പു​റ​പ്പെ​ടു​ന്ന ആ​ദ്യ ബ​സ് 10.35ന് ​മ​ല​പ്പു​റ​ത്തും 12.10ന് ​കോ​ഴി​ക്കോ​ട്ടു​മെ​ത്തും. വൈ​കീ​ട്ട് മൂ​ന്നി​നും പാ​ല​ക്കാ​ട്ടു​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് വ​ണ്ടി​യു​ണ്ട്. ഇ​ത് മ​ല​പ്പു​റ​ത്ത് 5.35നും ​കോ​ഴി​ക്കോ​ട്ട് 7.10നു​മാ​ണ് എ​ത്തു​ക. കോ​ഴി​ക്കോ​ട്ടു​നി​ന്ന് രാ​വി​ലെ എ​ട്ടി​ന് പു​റ​പ്പെ​ടു​ന്ന ബ​സ് 9.35ന് ​മ​ല​പ്പു​റ​ത്തും 12.10ന് ​പാ​ല​ക്കാ​ട്ടു​മെ​ത്തും. വൈ​കീ​ട്ട്​ മൂ​ന്നി​നും കോ​ഴി​ക്കോ​ട്ടു​നി​ന്ന് പാ​ല​ക്കാ​ട്ടേ​ക്ക് ബ​സു​ണ്ട്. 4.35ന് ​മ​ല​പ്പു​റ​ത്തും 7.10ന് ​പാ​ല​ക്കാ​ട്ടും എ​ത്തും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

മ​ല​പ്പു​റ​ത്തു​നി​ന്ന് രാ​വി​ലെ ഏ​ഴി​നും ഉ​ച്ച​ക്കും ഒ​രു​മ​ണി​ക്കും മ​ഞ്ചേ​രി​യി​ലേ​ക്കും വൈ​കീ​ട്ട്​ അ​ഞ്ചി​ന് കോ​ഴി​ക്കോ​ട്ടേ​ക്കും 5.05ന് ​തി​രൂ​ര്‍ വ​ഴി പൊ​ന്നാ​നി​യി​ലേ​ക്കും 5.10ന് ​നി​ല​മ്ബൂ​രി​ലേ​ക്കും ഇ​തേ സ​മ​യ​ത്തു​ത​ന്നെ പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലേ​ക്കും ബ​സ് കി​ട്ടും. രാ​വി​ലെ എ​ട്ടി​ന് പൊ​ന്നാ​നി​യി​ല്‍​നി​ന്ന് തി​രൂ​ര്‍ (8.50)- കോ​ട്ട​ക്ക​ല്‍- മ​ല​പ്പു​റം വ​ഴി മ​ഞ്ചേ​രി​യി​ലേ​ക്കും സ​ര്‍​വി​സു​ണ്ട്. 10.15നാ​ണ് ഈ ​ബ​സ് മ​ഞ്ചേ​രി​യി​ലെ​ത്തു​ക. വൈ​കീ​ട്ട്​ 4.30ന് ​മ​ഞ്ചേ​രി​യി​ല്‍​നി​ന്ന് പു​റ​പ്പെ​ടു​ന്ന​താ​ണ് തി​രൂ​ര്‍ വ​ഴി പൊ​ന്നാ​നി​യി​ലേ​ക്കു​ള്ള ബ​സ്. ഇ​ത് 6.50ന് ​പൊ​ന്നാ​നി​യി​ലെ​ത്തും.

താ​നൂ​രി​ലെ​യും വ​ണ്ടൂ​രി​ലെ​യും എ​സ്.​എ​സ്.​എ​ല്‍.​സി മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്ബു​ക​ളാ​ണ് മ​ല​പ്പു​റ​ത്തു​നി​ന്നു​ള്ള മ​റ്റു ര​ണ്ട് സ​ര്‍​വി​സു​ക​ളു​ടെ ല​ക്ഷ്യ​സ്ഥാ​നം. രാ​വി​ലെ 8.15ന് ​പു​റ​പ്പെ​ട്ട് കോ​ട്ട​ക്ക​ല്‍- തി​രൂ​ര്‍ വ​ഴി 9.30ന് ​താ​നൂ​രി​ലും 8.15ന് ​യാ​ത്ര തു​ട​ങ്ങി മ​ഞ്ചേ​രി വ​ഴി 9.30ന് ​വ​ണ്ടൂ​രി​ലും ഇ​വ എ​ത്തും. വൈ​കീ​ട്ട്​ 4.30നാ​ണ് ഇ​രു ബ​സും യ​ഥാ​ക്ര​മം താ​നൂ​രി​ല്‍​നി​ന്നും വ​ണ്ടൂ​രി​ല്‍​നി​ന്നും മ​ല​പ്പു​റ​ത്തേ​ക്ക് മ​ട​ങ്ങു​ക.