കൊച്ചി : കെ.എസ്.ഇ.ബി വെബ് സൈറ്റ് ഹാക്ക് ചെയ്തു അഞ്ചു കോടി രൂപയുടെ വിവരങ്ങൾ ചോർത്തി. മൂന്ന് മണിക്കൂർ കൊണ്ട് മോഷ്ടിച്ചത് മൂന്ന് ലക്ഷം ഉപയോക്തക്കളുടെ വിവരങ്ങൾ.എന്നാൽ ഇത്രയും വലിയ മോഷണം നടത്തിയതായി ഫേസ്ബുക്കിലൂടെയാണ് ഹാക്കർമ്മാർ വെളിപ്പെടുത്തിയത്. എല്ലാം ജില്ലകളെയും ഉൾപ്പെടുത്തി കൊണ്ടുള്ള ഗൂഗിൾ ഡോക്യുമെന്റ് ആയിട്ടും ഇതേ വിവരങ്ങൾ പങ്കു വച്ചിട്ടുണ്ട്.ഇന്ന് രാവിലെ ആറുമണിയോടെയാണ് വിവരണങ്ങൾ ഹാക്കർമ്മാർ പങ്കു വച്ചത്.
മോഷണ വിവരം പുറത്തു വന്നതോടെ ഓൺലൈൻ പേമെന്റ് സംവിധാനം കെ എസ് ഇ ബി നിർത്തി വച്ചിരിക്കുകയാണ്.
കെഎസ്ഇബിയുടെ വെബ്സൈറ്റിലെ വലിയ സുരക്ഷാ വീഴ്ച ചൂണ്ടിക്കാണിക്കുകയാണ് തങ്ങളുടെ ലക്ഷ്യം എന്നതാണ് ഹാക്കർമ്മാർ പറഞ്ഞത്. ഒരു ഉപഭോക്താവിന്റെ മുഴുവൻ വിവരങ്ങളും ഇത്തരത്തിൽ ഹാക്ക് ചെയ്തെടുക്കാവുന്ന അവസ്ഥയാണ് ഇപ്പോൾ കെഎസ്ഇബി വെബ്സൈറ്റ്. കെഎസ്ഇബി സെക്ഷൻ ഓഫിസിലെ ആപ്ലിക്കേഷനിൽ പോലും ഉപഭോക്താവിന്റെ ഇത്ര അധികം വിവരം നൽകിയിട്ടില്ല. എന്നിട്ടും ഒരു വിദഗ്ധന് പുറത്തുനിന്ന് ഇത് ലളിതമായി മോഷ്ടിക്കാമെന്നും ഹാക്കർമാർ പറയുന്നു. ഈ വിവരങ്ങൾക്ക് ഇപ്പോൾ അഞ്ചു കോടി രൂപ വില ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ ഡേറ്റാ മോഷണത്തിന് വിൽപന ലക്ഷ്യമില്ലാത്തതിനാൽ മൂന്നു ലക്ഷം പേരുടെ മാത്രം വിവരങ്ങൾ എടുത്ത് മോഷണം മതിയാക്കുകയായിരുന്നത്രേ.ഹാക്ക്ചെയ്തതിനു ഒപ്പം തന്നെ മൂന്ന് മാസം കൊണ്ട് സുരക്ഷ പ്രശ്നം പരിഹരിച്ചില്ല എങ്കിൽ മോഷ്ടിച്ച വിവരങ്ങൾ നഷ്ട്ടപെടുമെന്ന മുന്നറിയിപ്പാണ് ഹാക്കർമ്മാർ നൽകിയിരിക്കുന്നത്.
‘ആര് ഡിസൈൻ ചെയ്തതാണെലും കുന്നംകുളം സാധനവും ഡോളറിൽ പണവും മേടിച്ചിട്ടുണ്ട് .. പണം ഞങ്ങളുടെ ആയതുകൊണ്ടാണ് 3 മാസം ടൈം തന്നത് “റീഡിസൈൻ” ചെയ്യാൻ’ – എന്നുമാണ് ഫെയ്സ്ബുക് പോസ്റ്റിൽ പറയുന്ന മുന്നറിയിപ്പ്.