തിരുവനന്തപുരം: കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള സില്‍വര്‍ലൈന്‍ വേഗ റെയില്‍പാതയ്ക്കായി ഏറ്റെടുക്കുന്ന ഭൂമിക്കു വിപണി വിലയുടെ രണ്ടു മുതല്‍ നാലു വരെ ഇരട്ടി തുക നഷ്ടപരിഹാരമായി നല്‍കും. വീട്, കെട്ടിടങ്ങള്‍, വൃക്ഷങ്ങള്‍ എന്നിവയ്ക്ക് മൂല്യത്തിന്റെ ഇരട്ടിത്തുക നഷ്ടപരിഹാരമായി ലഭിക്കുമെന്നും പദ്ധതി നടപ്പാക്കുന്ന കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ (കെറെയില്‍) വ്യക്തമാക്കി. 15 മീറ്റര്‍ മുതല്‍ 25 മീറ്റര്‍ വരെ വീതിയിലാണ് സ്ഥലം ഏറ്റെടുക്കുകയെന്നു എംഡി: വി.

അജിത് കുമാര്‍ പറഞ്ഞു. നെല്‍പാടങ്ങളും കെട്ടിട സമുച്ചയങ്ങളും ഒഴിവാക്കി 88 കിലോമീറ്ററില്‍ ആകാശപ്പാതയാണു നിര്‍മ്മിക്കുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group 1 | Whatsapp Group 2 |Telegram Group

പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നേരിട്ടും അല്ലാതെയും അര ലക്ഷം തൊഴിലവസരങ്ങള്‍ ലഭിക്കും. പാതയ്ക്കു സമീപമായി സര്‍വീസ് റോഡുകള്‍ വരുന്നതോടെ ഭൂമി വിട്ടു നല്‍കുന്നവര്‍ക്കു മെച്ചപ്പെട്ട റോഡ് സൗകര്യം ലഭിക്കും. ഒപ്പം ഭൂമിവിലയും വര്‍ധിക്കും. നിലവിലുള്ള റെയില്‍പാതകള്‍, ദേശീയ പാതകള്‍, സംസ്ഥാന പാതകള്‍, മറ്റു റോഡുകള്‍ എന്നിവ സില്‍വര്‍ ലൈന്‍ മുറിച്ചു കടക്കുന്ന സ്ഥലങ്ങളില്‍ സഞ്ചാര സൗകര്യം മെച്ചപ്പെടുത്തുന്നതിനായി മേല്‍പ്പാലങ്ങള്‍, അടിപ്പാതകള്‍, ഫ്‌ളൈ ഓവറുകള്‍ എന്നിവ നിര്‍മ്മിക്കും.

സ്ഥലമേറ്റെടുപ്പിനു പ്രത്യേക സെല്ലുകള്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു. റവന്യുഗതാഗത വകുപ്പുകളുടെ അനുമതി ഉടന്‍ ലഭിക്കും. ഡപ്യൂട്ടി തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ 18 ജീവനക്കാരുള്ള സെല്ലുകളാണു രൂപീകരിക്കുക. ഇതിനു പുറമേ സംസ്ഥാനതലത്തില്‍ നടപടികള്‍ ഏകോപിപ്പിക്കാന്‍ ഡപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിലുള്ള ഓഫിസിനും രൂപം നല്‍കും.