കോട്ടയം: പാലാ ബിഷപ്പിന്റെ പരാമര്‍ശത്തില്‍ തുടരുന്നത് അനാവശ്യ വിവാദങ്ങളെന്ന് കെ. മുരളീധരന്‍ എം.പി. മയക്കുമരുന്ന് കേരളത്തില്‍ ശക്തമാണ്. പക്ഷേ ഒരു മതത്തിന്റെ പേരില്‍ കെട്ടിവയ്ക്കുന്നത് ശരിയല്ലെന്ന് കെ. മുരളീധരന്‍ പറഞ്ഞു.

സമുദായങ്ങളെ തമ്മിലടിപ്പിച്ച് കേരളത്തില്‍ കയറാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. മാഫിയകളില്‍ എല്ലാ മതക്കാരുമുണ്ട്. ഇവരെ നിയന്ത്രിക്കേണ്ടത് സര്‍ക്കാരാണ്. മാഫിയകളെ നിയന്ത്രിക്കാത്തത് സര്‍ക്കാരിന്റേയും പൊലീസിന്റേയും വീഴ്ചയാണെന്നും കെ. മുരളീധരന്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ ബിഷപ്പിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേരാണ് ഇന്ന് രംഗത്തെത്തിയത്. ബിഷപ്പ് നടത്തിയ ചില പരാമര്‍ശങ്ങള്‍ അനുചിതമായിപ്പോയെന്ന് കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. ബിഷപ്പ് നടത്തിയ ചില പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു. നാക്കുപിഴകളെ പോലും വര്‍ഗീയധ്രുവീകരണത്തിനായി ഉപയോഗിക്കുന്ന കാലത്ത് കൂടുതല്‍ ഉത്തരവാദിത്വബോധമുള്ളവരാകണമെന്നും ബിഷപ്പിന്റെ പ്രസ്താവനയെ ചൊല്ലിയുള്ള തര്‍ക്കങ്ങളും വിവാദവും അവസാനിപ്പിക്കണമെന്നും കാന്തപുരം പറഞ്ഞു. ബിഷപ്പ് ഭീകവാദികള്‍ക്കെതിരെയാണ് പറഞ്ഞതെങ്കിലും കൊണ്ടത് സിപിഐഎമ്മിനും കോണ്‍ഗ്രസിനുമാണെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ പരിഹാസം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക