കൊല്ലം: സ്ത്രീധനത്തിനെതിരായ പ്രചാരണത്തിന് ഓരോ വ്യക്തിയും പങ്കുചേരണമെന്ന് മുന്‍ മന്ത്രി കെ.കെ. ശൈലജ. സര്‍ക്കാറിന്‍റെ ശക്തമായ നടപടിക്കൊപ്പം ജനങ്ങളുടെ ചിന്താഗതിയിലും മാറ്റമുണ്ടാകണം. വിവാഹം ആര്‍ഭാഗമാക്കേണ്ട എന്ന ചിന്ത പുതിയ തലമുറയില്‍ ഉണ്ടാകണമെന്നും കെ.കെ. ശൈലജ പറഞ്ഞു.

നിരവധി സാമൂഹ്യ തിന്മകള്‍ അവസാനിപ്പിച്ചിട്ടുള്ള നാടാണ് കേരളം. സ്ത്രീധനം എന്നത് ക്രിമിനല്‍ കുറ്റമാണെന്ന ബോധ്യം ഉണ്ടാകണം. സ്ത്രീധന സംവിധാനത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി എതിര്‍ക്കണം. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കെ.കെ. ശൈലജ ആവശ്യപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ.കെ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക