തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം അവ​സാ​ന ലാ​പ്പി​ലേ​ക്ക​ടു​മ്ബോ​ള്‍ പ​ര​മാ​വ​ധി വോ​ട്ട​ര്‍​മാ​രെ ക​ണ്ട് വോ​ട്ടു​റ​പ്പി​ക്കാ​ന്‍ പ​ര​ക്കം പായു​ക​യാ​ണ് സ്ഥാ​നാ​ര്‍​ഥി​ക​ളും മു​ന്ന​ണി​ക​ളും. എ​ന്നാ​ല്‍, അ​ടൂ​രി​ലെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍​ഥി എം.​ജി. ക​ണ്ണ​ന്‍ വ്യാ​ഴാ​ഴ്​​ച തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വ​ണ്ടി ക​യ​റി.

അ​ര്‍​ബു​ദ രോ​ഗി​യാ​യ മ​ക​നെ റീജണൽ കാന്‍സര്‍ സെന്‍ററില്‍ (ആ​ര്‍.​സി.​സി​) കാണിക്കുന്ന​തി​നാ​ണ് ഭാ​ര്യ സു​ജി​ത​യുമൊ​ത്ത് ക​ണ്ണ​ന്‍ ത​ല​സ്ഥാ​ന​​ത്ത് എ​ത്തി​യ​ത്. നാ​ലു ​വര്‍ഷമാ​യി ചി​കി​ത്സ​യി​ലാ​ണ് ഒ​മ്ബ​തു​ വയസ്സുകാ​ര​നാ​യ മ​ക​ന്‍ ശി​വ​കി​ര​ണ്‍. ”ഇടവിട്ടുള്ള പ​രി​ശോ​ധ​ന മു​ട​ക്കാ​ന്‍ ക​ഴി​യി​ല്ല. ആ​ര്‍.​സി.​സി​യി​ല്‍ വ​രു​മ്ബോ​ള്‍ താ​നും ഒപ്പം ഉണ്ടാകണമെന്ന്​ മ​ക‍​ന്​ നി​ര്‍​ബ​ന്ധ​മാ​ണ്. പൊ​തു​പ്ര​വ​ര്‍​ത്ത​ക​നാ​യ​തു​കൊ​ണ്ടു​ ത​ന്നെ പ​ല​പ്പോ​ഴും മ​ക്ക​ള്‍​ക്കൊ​പ്പം കൂ​ടു​ത​ല്‍ സ​മ​യം ചിലവഴിക്കാന്‍ ക​ഴി​യാ​റി​ല്ല. പ​ക്ഷേ, ഈ ​അവസ്ഥ​യി​ല്‍ അ​വ​നൊ​പ്പം ഞാ​നു​ണ്ടാ​ക​ണ​മെ​ന്ന് തോ​ന്നി. ഞാ​ന്‍ അ​വ​നെ കൂ​ടു​ത​ല്‍ സ്നേ​ഹി​ക്കു​ന്നു​ണ്ട്”-​നി​റ​ക​ണ്ണു​ക​ളോ​ടെ ക​ണ്ണ​ന്‍ പറയുന്നു.

കി​ട്ടാ​വു​ന്നി​ട​ത്തു​നി​ന്നെ​ല്ലാം ക​ടം വാ​ങ്ങി​യാ​ണ് രക്താ​ര്‍​ബു​ദ രോ​ഗി​യാ​യ മ​ക​ന്‍റ ചി​കി​ത്സ തുടരുന്ന​ത്. സു​മ​ന​സ്സു​ക​ളാ​യ കു​റ​ച്ചു​പേ​ര്‍ സഹാ​യി​ക്കാ​നു​ള്ള​താ​ണ് അ​ല്‍​പം ആ​ശ്വാ​സം. ബി​രു​ദ പ​ഠ​ന​ത്തി​നു ശേ​ഷം കേ​ബ്​​ള്‍ ടി.​വി ടെക്നീ​ഷ്യ​നാ​യി കു​റ​ച്ചു കാ​ലം ജോ​ലി നോ​ക്കി​യ ക​ണ്ണ​ന്‍ പ​ത്ര ഏ​ജ​ന്‍​റ് കൂ​ടി​യാ​ണ്.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ​ത്ത​നം​തി​ട്ട ജി​ല്ല പ്രസിഡന്‍​റാ​യ ക​ണ്ണ​ന്‍ ര​ണ്ടു​ത​വ​ണ ജി​ല്ല പഞ്ചായ​ത്ത് അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 23ാം വ​യ​സ്സി​ലാ​ണ് ചെ​ന്നീ​ര്‍​ക്ക​ര ഗ്രാ​മ​ പഞ്ചായത്ത് അംഗ​മാ​യ​ത്. നി​യ​മ​സ​ഭ പ്രചാരണത്തി​ന് പ​ണം ഇ​ല്ലാ​ത്ത​തി​നാ​ല്‍ ബൂ​ത്ത് ത​ല​ത്തി​ല്‍ ക​ണ്ണ​ന് 10 രൂ​പ എ​ന്ന​പേ​രി​ല്‍ പ്രവര്‍ത്ത​ക​ര്‍ കാ​മ്ബ​യി​ന്‍ ന​ട​ത്തി​യി​രു​ന്നു. കൂലി​പ്പ​ണി​ക്കാ​ര​നാ​യ ഗോ​പി​യും ശാ​ന്ത​യു​മാ​ണ് മാ​താ​പി​താ​ക്ക​ള്‍. ശി​വ​ഹ​ര്‍​ഷ് ആ​ണ് ഇ​ള​യ​മകന്‍. ഭാ​ര്യ സ​ജി​ത​മോ​ള്‍ പോ​സ്​​റ്റ​ല്‍ വ​കു​പ്പ് ജീവ​ന​ക്കാ​രി​യാ​ണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2