കൊല്ലം: പത്തനാപുരം എംഎല്‍എ കെ ബി ഗണേഷ് കുമാറിന്‍റെ ഓഫീസില്‍ ആക്രമണം. പാര്‍ട്ടി പ്രവര്‍ത്തകന് നേരെയും ആക്രമണമുണ്ടായി. വെട്ടേറ്റ കോണ്‍ഗ്രസ് ബി പ്രവര്‍ത്തകന്‍ ബിജു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. അക്രമിയെ ഓഫീസ് ജീവനക്കാര്‍ കീഴ്പ്പെടുത്തി പൊലീസില്‍ ഏല്‍പ്പിച്ചു. കമുകഞ്ചേരി സ്വദേശിയായ ഉണ്ണികൃഷ്ണനാണ് അക്രമം നടത്തിയതെന്നും ഇയാള്‍ മദ്യത്തിന് അടിമയാണെന്നും പൊലീസ് പറഞ്ഞു. നേരത്തെയും ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയായിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group