താൻ എൻ ഐ എ നിരീക്ഷണത്തിലാണെന്നും, സ്വർണ്ണക്കടത്ത് പ്രതികളുമായി ബന്ധമുണ്ടെന്നും എല്ലാം ഉള്ള ആരോപണങ്ങൾ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ആയി തന്നെ നിയമിക്കുന്നതിനു തടയിടാനാണ് എന്ന് ജസ്റ്റിസ് അബ്ദുൽ റഹീം. ഇപ്പോൾ പ്രചരിക്കുന്ന വാർത്തകളിൽ തൻറെ പേര് പറയുന്നില്ല എങ്കിലും താനാണെന്ന് സൂചന നൽകുന്ന രീതിയിലാണ് വാർത്തകൾ എന്നും അദ്ദേഹം പറഞ്ഞു. ചീഫ് ജസ്റ്റിസ് അടങ്ങുന്ന സമിതി തൻറെ പേര് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്ഥാനത്തേക്ക് ഗവർണർക്ക് ശുപാർശ ചെയ്തിരിക്കുകയാണ് . ആ നിയമനം അട്ടിമറിക്കാനാണ് ഇപ്പോഴുള്ള ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

സ്വർണക്കടത്ത് കേസുമായി കേരള ഹൈക്കോടതിയിലെ ഒരു റിട്ടയേഡ് ജസ്റ്റിസിന് ബന്ധമുണ്ടെന്നും, അദ്ദേഹം  എൻ ഐ എ നിരീക്ഷണത്തിലാണെന്നും വാർത്തകൾ പരന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട വാർത്തകളിൽ ഒരിടത്തും ആരുടെയെങ്കിലും പേര് പരാമർശിച്ചിരുന്നില്ല. ജസ്റ്റിസ് കമാൽ പാഷ ഒരു സ്വകാര്യ സംഭാഷണത്തിൽ ഒരു മുൻ ജസ്റ്റിസിനെ പേര് മറ്റൊരാളോട് പരാമർശിച്ചു എന്നും അയാൾ ആ ഫോൺ റെക്കോർഡിങ് അപവാദ പ്രചാരണത്തിന് ഉപയോഗിച്ചു എന്നും കഴിഞ്ഞദിവസം ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയിൽ ജസ്റ്റിസ് കമാൽ പാഷ തന്നെ വ്യക്തമാക്കിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2