ന്യൂ​ഡ​ല്‍​ഹി: പുതിയ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​നെ ജൂ​ണി​ല്‍ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ അറിയിച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ​യാ​യി​രി​ക്കും അ​ധ്യ​ക്ഷ​നെ ക​ണ്ടെ​ത്തു​കയെന്നും, സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പ് മേ​യി​ല്‍ ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.കേ​ര​ള​ത്തി​ല്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​തി​ന് മു​ന്‍​പ് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷനെ തീരുമാനിക്കണമെന്നാണ് വേ​ണ​മെ​ന്ന് നേ​താ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ പ്ലീ​ന​റി സ​മ്മേ​ള​ന​ത്തി​നു​ശേ​ഷം അ​ധ്യ​ക്ഷ​നെ തീ​രു​മാ​നി​ച്ചാ​ല്‍ മ​തി​യെ​ന്ന് ഇ​ന്ന് ചേ​ര്‍​ന്ന് പ്ര​വ​ര്‍​ത്ത​ക​സ​മി​തി യോ​ഗം തീ​രൂ​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2