കൊല്ലം: ജഡ്ജിയുടെ വ്യാജ ഒപ്പിട്ട് സാലറി സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയ ലേബര്‍ കോടതി ജീവനക്കാരന്‍ അറസ്റ്റില്‍.

ഓഫീസ് അറ്റന്‍ഡന്റായിരുന്ന വര്‍ക്കല മേലേവെട്ടൂര്‍ വിളഭാഗം എല്‍.പി.സ്‌കൂളിനു സമീപം മംഗലത്ത് വീട്ടില്‍ അനൂപ് (38) ആണ് പിടിയിലായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

2018-ലാണ് കേസിനാസ്പദമായ സംഭവം. കൊല്ലം ലേബര്‍ കോടതി ജഡ്ജിയായിരുന്ന അംബികയുടെ പരാതിയിലാണ് അറസ്റ്റ്. ജഡ്ജിയുടെ വ്യാജ ഒപ്പിട്ട സാലറി സര്‍ട്ടിഫിക്കറ്റ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തേവള്ളി ശാഖയില്‍ നല്‍കി. 2019 ജൂലായില്‍ സാലറി സര്‍ട്ടിഫിക്കറ്റിന്റെ സ്ഥിരീകരണത്തിനുവേണ്ടി ബാങ്കിന്റെ കത്ത് ജഡ്ജിക്ക് ലഭിച്ചപ്പോഴാണ് കൃത്രിമം കണ്ടെത്തിയത്. തുടര്‍ന്ന് വെസ്റ്റ് പൊലീസില്‍ പരാതി നല്‍കി. ഇയാളെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ശാസ്ത്രീയ പരിശോധനാഫലം വന്നപ്പോള്‍ അനൂപിനോട് സ്റ്റേഷനില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കി. എന്നാല്‍, ഒളിവില്‍പ്പോയ ഇയാള്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും ഹൈക്കോടതി നിരസിച്ചു. തുടര്‍ന്ന് വെസ്റ്റ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ബി.ഷെഫീക്കിന്റെ നേതൃത്വത്തില്‍ വര്‍ക്കലയിലെ ബന്ധുവീട്ടില്‍നിന്ന് അറസ്റ്റുചെയ്തു. എസ്‌ഐ. ഐ.വി.ആശ, സി.പി.ഒ.മാരായ ടി.മുഹമ്മദ് ഷാഫി, എ.അബു താഹിര്‍, ഷെമീര്‍ഖാന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക