കെ എം മാണിയുടെ അഭാവത്തിൽ കേരള കോൺഗ്രസ് പാർട്ടിയിലുണ്ടായതു പോലെ തന്നെ കുടുംബത്തിലും അസ്വസ്ഥതകൾ ഉടലെടുത്തു എന്നു വേണം സാമൂഹ്യ മാധ്യമങ്ങളിലെ  പ്രതികരണങ്ങളിൽ നിന്ന് മനസ്സിലാക്കാൻ. കെ എം മാണി നിരപരാധിയാണ് എന്ന് അറിഞ്ഞു കൊണ്ടുതന്നെയാണ് എൽഡിഎഫ് ബാർകോഴ വിഷയത്തിൽ സമരം ചെയ്തത് എന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ പറഞ്ഞത് വലിയ രാഷ്ട്രീയ കോലാഹലം ഉണ്ടാക്കിയിരുന്നു. ഈയൊരു പശ്ചാത്തലത്തിൽ സിപിഎം കേരളത്തോട് മാപ്പുപറയുക എന്ന കുറിപ്പ് കെഎം മാണിയുടെ മരുമകന് ശ്രീ എം പി ജോസഫ് ഐഎഎസ് ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു.

ഈ പോസ്റ്റിനു കീഴിൽ ആണ് അദ്ദേഹത്തെ അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന മറുപടികൾ ജോസ് കെ മാണി വിഭാഗം സൈബർ പോരാളികൾ ഇട്ടിരിക്കുന്നത്. ഇതിൽ നിന്നെല്ലാം വ്യക്തമാകുന്നത് ഇടതുപക്ഷത്തേക്ക് ചേർക്കുവാനുള്ള ജോസ് കെ മാണിയുടെ നീക്കത്തിന് കുടുംബത്തിനുള്ളിൽ തന്നെ എതിർപ്പുണ്ട് എന്നാണ്. കേരള കോൺഗ്രസ് അണികൾക്കിടയിലും ഇത്തരത്തിൽ വലിയ എതിർപ്പുകൾ നിലനിൽക്കുന്നുണ്ട്.

ഇതിനെ സംബന്ധിച്ച് കൂടുതൽ പൊട്ടിത്തെറികൾ വരുംദിവസങ്ങളിൽ ഉണ്ടാകുമോ എന്ന് കാത്തിരുന്നു തന്നെ കാണണം. ഏതായാലും കെ എം മാണിയുടെ മരുമകന് നേരെ നടന്ന ഈ പ്രത്യക്ഷ ഫെയ്സ്ബുക്ക് ആക്രമണം കേരള കോൺഗ്രസ് കേന്ദ്രങ്ങളിൽ വലിയ ആശയക്കുഴപ്പവും ഭിന്നതയും സൃഷ്ടിച്ചിട്ടുണ്ട്. എം പി ജോസഫിനെ ഫേസ്ബുക്ക് പോസ്റ്റ് ലിങ്ക് ചുവടെ ചേർക്കുന്നു.

https://www.facebook.com/580364682647064/posts/618331848850347/?d=n

എൽഡിഎഫ് കൺവീനറുടെ ഏറ്റുപറച്ചിൽ:

കഴിഞ്ഞ ദിവസങ്ങളിൽ എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ കൗമുദി ഫ്ലാഷ്നു നൽകിയ അഭിമുഖത്തിൽ ബാർകോഴ വിഷയത്തിൽ മാണി നിരപരാധി ആയിരുന്നു എന്ന് എൽഡിഎഫിന് അറിയാമായിരുന്നു എന്നും, അന്നത്തെ സർക്കാരിനെ ദുർബലപ്പെടുത്താൻ ആണ് നിരപരാധിയായ മാണിക്കെതിരെ സമരം ചെയ്യേണ്ടി വന്നത് എന്നും പറഞ്ഞതായിട്ടാണ് വാർത്തകൾ വന്നത്. ഇത് വലിയ രാഷ്ട്രീയ വിവാദമാകുകയും എൽഡിഎഫ് കൺവീനറുടെ ഏറ്റുപറച്ചിൽ കെ എം മാണിക്കുള്ള മരണാനന്തര ബഹുമതി ആണെന്നും, കെ എം മാണിയുടെ കുടുംബാംഗങ്ങളോട് സിപിഎം മാപ്പുപറയണമെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമുന്നയിച്ച് കോൺഗ്രസ് വ്യാപകമായ സൈബർ ക്യാംപെയിൻ സംഘടിപ്പിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2