കോട്ടയം: റബ്ബര്‍ കര്‍ഷകര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നതായി നടിച്ച് കോട്ടയത്തെ പാവപ്പെട്ട റബ്ബര്‍ കര്‍ഷകരുടെയും തൊഴിലാളികളുടെയും അപ്പസ്തോലനായി മധ്യ കേരളത്തില്‍ വര്‍ഷങ്ങളായി പാലായെ തങ്ങളുടെ വരുതിയില്‍ നിര്‍ത്തിയിരിക്കുകയായിരുന്നു ജോസ് കെ മാണിയും കുടുംബവും.എന്നാല്‍ എന്താണ് വസ്തുത.റബ്ബര്‍ കര്കര്ക്കായി ശബദമുയര്‍ത്തി റബ്ബര്‍ കര്‍ഷകരുടെ അപ്പസ്തോലനായി പതിറ്റാണ്ടുകളായി മധ്യ തിരുവിതാംകൂര്‍ രാഷ്ടിയത്തെ നിയന്ത്രിച്ചിരുന്നു.ഇതെ പ്രചരണ തന്ത്രം തന്നെയാണ് കെ.എം മാണിയുടെ മരണത്തിന് ശേഷം ജോസ് കെ മാണിയും പിന്‍ന്തുടരുന്നത്.എന്നാല്‍ റബ്ബര്‍ കര്‍ഷക താല്പര്യങ്ങള്ക്ക് വിരുദ്ധമായ ജോസ് കെ മാണിയുടെ കുടുംബാംഗങ്ങളുടെയും വ്യാപാര വ്യവസായ താല്പര്യങ്ങളുടെ വിവരങ്ങളാണ് ഇപ്പോള്‍ ഞങ്ങള്‍ പുറത്ത് വിടുന്നത്.
2018 ലെ രാജ്യ സഭ തെരഞ്ഞെടുപ്പ് സമയത്ത് ജോസ് കെ മാണി സമര്‍പ്പിച്ച സ്വത്ത് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിനും-കുടുംബാഗങ്ങള്‍ക്കും റോയല്‍ മാര്‍ക്കറ്റിംഗ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ എന്ന കമ്പനിയില്‍ 6835048 രൂപയുടെ ഓഹരികളാണ് ഉള്ളത്.റോയല്‍ മാര്‍ക്കറ്റിംഗ് അന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ എന്ന സ്ഥാപനം 1992 മുതല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ സിന്തറ്റിക്ക് റബ്ബറിന്റെ സംഭരണ വിതരണ ഏജന്‍സിയാണ്.ഇത്തരത്തിലുള്ള സിന്തറ്റിക്ക് റ്ബ്ബര്‍ ഇറക്കുമതി ചെയ്യുന്ന റിലയന്‍സുമായുള്ള വ്യാപാര പങ്കാളിത്തത്തിലൂടെ കോടികള്‍ ലാഭം കൊയ്യുമ്പോഴാണ് റബ്ബര്‍ കര്‍ഷകര്‍ക്ക് വേണ്ടി നിരാഹാര മാമാങ്കങ്ങളും സമരപ്രഖ്യാപനങ്ങളും നടത്തി കര്‍ഷകരെ ഇവര്‍ ഉദ്ധരിച്ചിരുന്നത്.
ഈ അടുത്ത ദിവസങ്ങളില്‍ ഒരു പ്രമുഖ ദിനപത്രത്തില്‍ ഫുള്‍ പേജ് കളര്‍ പരസ്യം നല്കി കൊണ്ടാണ് ജോസ് കെ മാണി വിഭാഗം തങ്ങളുടെ കര്‍ഷക രക്ഷാ പ്രക്ഷോഭം പ്രഖ്യാപിച്ചത്.കേരളത്തിലെ പ്രബുദ്ധരായ കാര്‍ഷിക ജനത വസ്തു നിഷ്ഠമായി കാര്യങ്ങള്‍ അപ്ഗ്രഥിക്കുന്നതിന് വേണ്ടിയാണ് ഈ സ്പെഷ്യല്‍ റിപ്പോര്‍ട്ട തയാറാക്കുന്നത്.