നഗരസഭ കുടുംബശ്രീ അധികാരികളുടെ അനുവാദത്തോടെ വാർഡ് കൗൺസിലർക്ക് സ്വീകരണം എന്ന പേരിൽ വാർഡുകളിൽ വിളിച്ചു ചേർക്കുന്ന കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ മുൻകൂട്ടി തയ്യാറാക്കിയ തിരകഥ പ്രകാരം മുൻ ചെയർപേഴ്സണെത്തി ജോസ് കെ മാണി അനുകൂല പ്രചരണം നടത്തുന്നുവെന്നാണ് ആരോപണം. അയൽ കുട്ടങ്ങളിൽ രാഷ്ട്രീയം വേണ്ട എന്ന് പറയുന്നവരോട് കുടുബശ്രീയുടെ കോഓർഡിനേറ്ററും മറ്റു സഹ പ്രവർത്തകരും ലോൺ നൽകില്ല എന്ന് പറഞ്ഞു ഭീഷണി പെടുത്തുന്നു എന്നും അയൽക്കൂട്ടത്തിലെ അംഗങ്ങൾ അടക്കം പറയുന്നു.

മാണി സി കാപ്പൻ വാക്ക് പാലിക്കാത്തവനാണെന്നും നഗരസഭയിലെ അംഗൻവാടിക്കാരുമായി വലിയ വിരോധത്തിലാന്നും ഇക്കൂട്ടർ പറഞ്ഞ് പരത്തുന്നു.ഇലക്ഷൻ പ്രചരണത്തിന് ഭാര്യക്കും മക്കൾക്കും ശേഷം മുൻ ചെയർപേഴ്സനും ഇറക്കിയത് ഇടത് ക്യാമ്പിന്റെ ആത്മവിശ്വാസക്കുറവാണ് വെളിവാക്കുന്നത് എന്ന് യു ഡി എഫ് ആരോപിക്കുന്നു. കുടുബശ്രീയിൽ രാഷ്ട്രീയം പ്രസംഗിക്കാൻ ഇനിയും വന്നാൽ കുടുംബശ്രീയിലെ യുഡിഫ് വനിതാ പ്രവർത്തകരെ ഉപയോഗിച്ച് തടയുമെന്ന് പാലാ ടൗൺ മണ്ഡലം നേത്യത്വം വ്യക്തമാക്കി.

ഇക്കഴിഞ്ഞ ദിവസം കവീക്കുന്ന് വാർഡിൽ ഇത്തരം സംഭവം ഉണ്ടായി. വിഷയം സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്നും അവർ വ്യക്തമാക്കി. അതേസമയം മീനച്ചിൽ പഞ്ചായത്തിലെ ഇടമറ്റത്ത് കുടുംബശ്രീ യോഗത്തിൽ ജോസ് കെ മാണിയുടെ മകളെ മുഖ്യ അതിഥിയാക്കി വനിതാ ദിനം ആഘോഷിച്ചതിനെക്കുറിച്ചും ആരോപണങ്ങൾ ഉയരുന്നുണ്ട്. ജോസ് കെ മാണിയുടെ മക്കൾ ഉൾപ്പെടെയുള്ള ബന്ധുക്കളെ കുടുംബശ്രീ പോലുള്ള സർക്കാർ അധീന സ്ഥാപനങ്ങളിൽ വോട്ടു പിടിക്കുവാൻ കയറ്റി ഇറക്കുന്നത് നഗ്നമായ പെരുമാറ്റ ചട്ടലംഘനം ആണ് എന്ന ആരോപണമാണ് യുഡിഎഫ് ഉന്നയിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2