കോട്ടയം: ലൗ ജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്ന് കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ.മാണി. ഇത്തരം ആരോപണങ്ങളിൽ യാഥാർഥ്യമുണ്ടോ എന്നതിൽ വ്യക്തത വേണമെന്ന് ജോസ് കെ മാണി പറഞ്ഞു. എൽഡിഎഫ് ഘടകക്ഷിയിൽ നിന്ന് ആദ്യമായാണ് ഇത്തരമൊരു ആവശ്യം ഉയരുന്നത്.

സംസഥാനത്തെ ഇടത്- വലത് മുന്നണികളിൽ നിന്ന് മുൻപൊരിക്കലും ലൗജിഹാദിനെതിരെ ഇത്തരത്തിലൊരു പരാമർശം ഉണ്ടായിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
സമൂഹത്തിൽ ആവർത്തിച്ച് ആവർത്തിച്ച് ഈ വിഷയത്തിൽ സംശയം ഉയരുന്നുണ്ട്. അത്തരത്തിലൊരു ആശങ്ക ഉയരുന്നുണ്ടെങ്കിൽ അത് പരിശോധിക്കപ്പെടേണ്ടതാണെന്നും ജോസ്. കെ.മാണി വ്യക്തമാക്കി.

ലൗ ജിഹാദിന് പിന്നിലെ പിസി ജോർജ്ജ് ഇഫക്ട്:

ജോസ് കെ മാണിയുടെ പ്രസ്താവനയ്ക്ക് പിന്നിലെ പിസി ജോർജ് ഇഫക്ടാണ് ഇപ്പോൾ രാഷ്ട്രീയവൃത്തങ്ങളിൽ ചർച്ച. കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗവും എസ്ഡിപിഐയും തമ്മിലുള്ള അന്തർധാര സജീവമായിരുന്നു കഴിഞ്ഞദിവസം പിസി ജോർജ് ആരോപണം ഉന്നയിച്ചിരുന്നു. പൂഞ്ഞാർ സീറ്റിൽ വിജയിക്കുവാൻ കേരള കോൺഗ്രസും ഇടതുപക്ഷവും മതമൗലിക വാദികൾക്ക് കൂട്ടുനിൽക്കുന്നു എന്നും ജോർജ് ആരോപണം ഉന്നയിച്ചു.

ഇത് യാഥാസ്ഥിക ക്രിസ്ത്യൻ വോട്ടുകളെ പാലായിൽ അടക്കം ബാധിക്കുമെന്ന് സംശയത്തിന് പുറത്താണ് ജോസ് കെ മാണി ഇത്തരത്തിലൊരു പ്രസ്താവനയ്ക്ക് മുതിർന്നത് എന്നാണ് സൂചന. എന്നാൽ സംസ്ഥാനത്ത് ഇടതുപക്ഷം മുസ്ലിം ന്യൂനപക്ഷങ്ങളെ കൂടെ നിർത്താൻ ശ്രമിക്കുമ്പോൾ ജോസ് കെ മാണിയുടെ ഭാഗത്തുനിന്നുണ്ടായ പ്രസ്താവന മലബാർ മേഖലകളിൽ തിരിച്ചടിയുണ്ടാകുമെന്ന് ഇടതുപക്ഷ കേന്ദ്രങ്ങളും ഭയപ്പെടുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2