കോട്ടയം: ഈരാറ്റുപേട്ടയ്ക്ക് പിന്നാലെ പാറത്തോട്ടിലും പി.സി.ജോര്‍ജിന്റെ പ്രചാരണത്തിനിടെ സംഘര്‍ഷം ഉണ്ടായി. സിപിഎം.-എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രസംഗം അലങ്കോലപ്പെടുത്തിയതായി പി.സി. ജോര്‍ജ് ആരോപിച്ചു. പ്രസംഗം പാതിവഴിയില്‍ ഉപേക്ഷിച്ച്‌ പി.സി.ജോര്‍ജ് മടങ്ങി. അതിനിടെ എസ് ഡി പി ഐക്കാരാണ് പ്രചാരണം തടഞ്ഞതെന്ന് പിസി പറഞു. എസ്ഡിപിഐയുമായി കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിനുള്ള  ബന്ധം പ്രചാരണ വിഷയമാക്കുകയാണ് പി സി ജോര്‍ജ്.

അഭിമന്യുവിനെ കൊലചെയ്തവരുമായി ജോസ് കെ മാണി ഗ്രൂപ്പ് സ്ഥാനാര്‍ത്ഥി ഉണ്ടാക്കിയ അവിശുദ്ധ ബന്ധമാണ് ഈ സംഘടനക്ക് സാന്നിദ്ധ്യമുള്ള സ്ഥലങ്ങളില്‍ എല്ലാം സംഘര്‍ഷം മനഃപൂര്‍വ്വം സൃഷ്ടിക്കപ്പെടുന്നതിന് കാരണം.മണ്ഡലത്തില്‍ മത്സര രംഗത്തില്ലാത്ത വര്‍ഗീയ സംഘടനയുടെ വക്താക്കള്‍ ഒരുമുന്നണി സ്ഥാനാര്‍ത്ഥിയുടെ മറവില്‍ തന്നെ പിന്തുടരുന്നെങ്കില്‍ അവര്‍ തമ്മിലുള്ള അന്തര്‍ധാരയെന്തെന്ന് ഈ നാട്ടിലെ ജനം മനസിലാക്കട്ടെയെന്നും അദ്ദേഹം ഫേസ്‌ബുക്കില്‍ കുറിച്ചു.

പി.സി.ജോര്‍ജിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

https://www.facebook.com/114509558627237/posts/3802211873190302/

വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമം നടക്കുന്നെന്ന ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് , നാടിനെ സംഘര്‍ഷത്തിലേക്ക് തള്ളിവിടാതിരിക്കാന്‍ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ പ്രചരണം ഞാന്‍ അവസാനിപ്പിച്ചത്.

എന്നാല്‍ മണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളില്‍ എത്തി പര്യടനം അലങ്കോലപ്പെടുത്തുക എന്ന അടുത്ത മാര്‍ഗ്ഗം സ്വീകരിച്ചിരിക്കുയാണ് ചില സംഘടനകള്‍.ഈ നാട്ടില്‍ മത്സര രംഗത്തില്ലാത്ത വര്‍ഗ്ഗീയ സംഘടനയുടെ വാക്താക്കള്‍ ഒരുമുന്നണി സ്ഥാനാര്‍ത്ഥിയുടെ മറവില്‍ എന്നെ പിന്തുടരുന്നെങ്കില്‍ അവര്‍ തമ്മിലുള്ള അന്തര്‍ധാരയെന്തെന്ന് ഈ നാട്ടിലെ ജനം മനസ്സിലാക്കട്ടെ.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ എന്നെ പിന്തുണക്കുനെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ അതിനര്‍ത്ഥം ഈ നാട്ടില്‍ അവരുടെ ജനാതിപത്യ വിരുദ്ധ ഫാസിസ്റ്റ് നിലപാടുകളെ ഞാന്‍ പിന്തുണക്കുനെന്നല്ല. ഈ സംഘടനയുടെ പിന്‍ബലത്തില്‍ മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥി അഭിമന്യുവിന്റേതുള്‍പ്പടെ നിരവധി കൊലപാതകങ്ങളും അക്രമങ്ങളും ഈ നാട്ടില്‍ നടക്കുന്നതിന് മുന്‍പ് തന്നെ ഇവരുമായി യാതൊരുവിധ ബന്ധവുമില്ല എന്ന് പത്രക്കുറിപ്പിലൂടെ പ്രഖ്യാപിച്ചിട്ടുള്ളതും മേലില്‍ ഇവരുടെ വോട്ട് തനിക്ക് വേണ്ടാ എന്നും ആര്‍ജ്ജവ്വത്തോടെ അന്ന് പറഞ്ഞിട്ടുള്ളതുമാണ്.

ഇടതുപക്ഷ പ്രവര്‍ത്തകര്‍ നെഞ്ചേറ്റി നടന്ന അഭിമന്യുവിനെ കൊലചെയ്തവരുമായി മാണി ഗ്രൂപ്പ് സ്ഥാനാര്‍ത്ഥി ഉണ്ടാക്കിയ അവിശുദ്ധ ബന്ധമാണ് ഈ സംഘടനക്ക് സാന്നിധ്യമുള്ള സ്ഥലങ്ങളില്‍ എല്ലാം സംഘര്‍ഷം മനഃപൂര്‍വ്വം സൃഷ്ട്ടിക്കപ്പെടുന്നത്.നാളിതുവരെയും മുന്നണികളെയും അവരെ ഇരുട്ടിന്റെ മറവില്‍ സഹായിക്കാനെത്തുന്ന നാടിന് ശാപമായി മാറിക്കൊണ്ടിരിക്കുന്ന വര്‍ഗീയ വിപത്തുകളെയും പൂഞ്ഞാറിന്റെ മണ്ണില്‍ നിന്ന് തുരത്തിയോടിച്ചാണ് ഈ നാട് നട്ടെല്ല് വളക്കാതെ നിന്നിട്ടുള്ളത്. ഇനി അങ്ങോട്ടും ഈ നാട് അഴിമതിക്കും അക്രമത്തിനും, വര്‍ഗീയതക്കുമെതിരെ നെഞ്ച് വിരിച്ച്‌ നില്‍ക്കുമെന്ന് ഒരിക്കല്‍ കൂടി ഓര്‍മപ്പെടുത്തുന്നു.
നിങ്ങളുടെ സ്വന്തം
പി.സി. ജോര്‍ജ്ജ്

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2