കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം കുറ്റ്യാടി സീറ്റ് സിപിഎമ്മിന് തിരികെ നൽകി. സീറ്റ് തിരികെ എടുക്കുകയാണ് എന്ന് സിപിഎം രാവിലെ തന്നെ കൊടിയേരി ബാലകൃഷ്ണൻ വഴി ജോസ് കെ മാണിയെ അറിയിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ. സവിശേഷ രാഷ്ട്രീയ സാഹചര്യത്തിലാണ് സീറ്റ് കൊടുക്കുന്നത് എന്ന് പാർട്ടി ചെയർമാൻ ജോസ് കെ മാണി പത്രക്കുറിപ്പിലൂടെ അറിയിച്ചു.

കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ച മുഹമ്മദ് ഇക്ബാലിന് മണ്ഡലത്തില്‍ ഇറങ്ങാന്‍ സാധിക്കാത്ത സ്ഥിതിയാണ്. നാളെ രാവിലെ മണ്ഡലത്തിൽ കൺവെൻഷൻ നടത്തുവാൻ തീരുമാനിച്ചിരുന്നെങ്കിലും സിപിഎം പ്രവർത്തകർ വിട്ടുനിൽക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ജോസ് കെ മാണിയും കോടിയേരി ബാലകൃഷ്ണനും തമ്മില്‍ ചര്‍ച്ച നടത്തിയത്. മുഹമ്മദ് ഇക്ബാലിന് സര്‍ക്കാര്‍ അധികാരത്തില്‍ വരികയാണെങ്കില്‍ ബോര്‍ഡ്/കോര്‍പറേഷന്‍ സ്ഥാനത്തിലൊന്ന് നല്‍കാമെന്ന വ്യവസ്ഥയിലാണ് അനുനയ നീക്കം. തിരുവമ്ബാടി സീറ്റ് പകരം കേരള കോണ്‍ഗ്രസിന് നല്‍കില്ല.

സിപിഎം തിരിച്ചെടുക്കാൻ തീരുമാനിച്ചു; വിട്ടുകൊടുത്തുകൊണ്ട് പത്രക്കുറിപ്പ് ഇറക്കി ജോസ് കെ മാണി.

പ്രവര്‍ത്തകരുടെ രോഷം കണക്കിലെടുത്ത് കുറ്റ്യാടി സീറ്റ് ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് കുറ്റ്യാടി സീറ്റ് തിരിച്ചെടുക്കാന്‍ സിപിഎം തീരുമാനിച്ചു എന്ന് രാവിലെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മുന്‍ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യുറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍ കേരള കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2