കണ്ണൂര്‍: ഒരു കാലത്ത് എ.ബി.വി.പിക്കാരനായിരുന്നു നടന്‍ ശ്രീനിവാസന്‍ എന്ന സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജന്റെ വിമര്‍ശനത്തിന് മറുപടിയുമായി ശ്രീനിവാസന്‍.
”അല്‍പം പോലും ബുദ്ധിയില്ലാത്ത സമയത്തു ഞാന്‍ എസ്.എഫ്.ഐയോട് ആഭിമുഖ്യമുള്ള ആളായിരുന്നു. കുറച്ചുകൂടി ബുദ്ധിവെച്ചപ്പോള്‍ കെ.എസ്.യുക്കാരനായി. അല്‍പം കൂടി ബുദ്ധിയുണ്ടായപ്പോള്‍ എ.ബി.വി.പിക്കാരനായി. സാമാന്യബുദ്ധി വന്നപ്പോള്‍ ട്വന്റി 20ക്കാരനായി,” പി. ജയരാജന്റെ വിമര്‍ശനത്തിന് പിന്നാലെ ശ്രീനിവാസന്‍ പറഞ്ഞു.

തനിക്ക് തോന്നിയാല്‍ ഇവിടെനിന്നും മാറും. ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് ഒരാള്‍ക്ക് എത്ര പാര്‍ട്ടിയിലും ചേരാം. ഇതെല്ലാം താത്ക്കാലികമാണ്. വേണമെങ്കില്‍ ഇനിയും മാറാനുള്ള മുന്നൊരുക്കമെന്ന് പറയാം എന്നും ശ്രീനിവാസന്‍ പറഞ്ഞു.
സമ്പത്തില്ലാത്തവന്റെ കൈയ്യില്‍ അധികാരവും സമ്പത്തും ഒരുമിച്ച് വരുമ്പോള്‍ വഴിതെറ്റുകയാണെന്നും നിലവിലെ രാഷ്ട്രീയത്തില്‍ ഒരു പ്രതീക്ഷയുമില്ല അതിനാലാണ് ട്വന്റി ട്വന്റിയില്‍ ചേര്‍ന്നതെന്നും ശ്രീനിവാസന്‍ പറഞ്ഞു. കഷ്ടപ്പെടുന്നവര്‍ക്ക് എന്തെങ്കിലും നന്മചെയ്യാന്‍ പ്രയത്‌നിക്കുന്ന പ്രസ്ഥാനമാണ് ട്വന്റി ട്വന്റി യെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2