ഇടുക്കി: കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ അശ്ലീല പരാമര്‍ശവുമായി മുന്‍ എംപി ജോയ്‌സ് ജോര്‍ജ്. ഇടുക്കി ഇരട്ടയാറില്‍ എം എം മണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് ജോയ്‌സ് ജോര്‍ജിന്റെ വിവാദ പരാമര്‍ശം.രാഹുല്‍ വിദ്യാര്‍ത്ഥിനികളോട് സംവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് പരാമര്‍ശം.

രാഹുല്‍ ഗാന്ധി പെണ്‍കുട്ടികള്‍ പഠിക്കുന്ന കോളേജിലേ പോകുകയുള്ളൂ.പെണ്‍കുട്ടികളെ വളഞ്ഞും നിവര്‍ന്നും നില്‍ക്കാന്‍ പഠിപ്പിക്കും. വിവാഹം കഴിക്കാത്ത രാഹുല്‍ കുഴപ്പക്കാരനാണ്.രാഹുലിനെ സ്ത്രീകള്‍ സൂക്ഷിക്കണമെന്നാണ് ജോയ്‌സ് ജോര്‍ജിന്റെ അശ്ലീല പരാമര്‍ശം.

അതേസമയം ജോയ്സ് ജോര്‍ജിന്റെ അശ്ലീല പരാമര്‍ശത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുമെന്ന് ഡീന്‍ കുര്യാക്കോസ് എം പിയും, ഡി ജി പി യ്ക്ക് പരാതി നല്‍കുമെന്ന് ഡി സി സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാറും അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2