തിരുവനന്തപുരം: കൈരളി ന്യൂസ് ചാനല്‍ എഡിറ്റര്‍ ജോണ്‍ ബ്രിട്ടാസിനെ ട്വിറ്റെറിൽ  പരിഹസിച്ചു ഏഷ്യാനെറ്റ് ന്യൂസ് കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ വിനു വി ജോണ്‍. മറ്റൊരാൾ ചെയ്ത ട്വിറ്റ് റീ ട്വിറ്റ് ചെയ്തു കൊണ്ടാണ് വിനു വി ജോൺ  ജോൺ ബ്രിട്ടാസിനെ പരിഹസിച്ചത്.

”ബ്രിട്ടാസ് ന്യൂസ് ആന്‍ഡ് വ്യൂസ് എന്ന പേരില്‍ ജേണലിസം ക്ലാസ് എടുക്കുന്നുണ്ട് കൈരളി ടിവിയില്‍. സൗജന്യം ആണ്. മിസ്സായാല്‍ വിഷമിക്കേണ്ട. ഇപ്പോള്‍ എന്നും ഉണ്ട്. അത് കൊണ്ട് നാളെയും പ്രതീക്ഷിക്കാം. വാചാലന്‍ ആണ് ബ്രിട്ടാസ്. മരട് ഫ്‌ലാറ്റ് പൊളിച്ചപ്പോള്‍ ഉണ്ടായിരുന്ന മൗനം ഇല്ല’-എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ റെജിമോന്‍ കുട്ടപ്പൻ എന്നയാൾ  ട്വീറ്റ് ചെയ്തത് . ഈ ട്വീറ്റ് ആണ് വിനു വി ജോണ്‍ റീ ട്വീറ്റ് ചെയ്തത്.

 

സിപിഐഎം  ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരണത്തിന്റെ അലയോലികൾ ഇപ്പോളും അടങ്ങിയിട്ടില്ലത്താ സാഹചര്യത്തിലാണ്  വിനു വിന്റെ ട്വിറ്റ്. പുതിയ വിവാദങ്ങൾ കത്തികയറുന്ന സാഹചര്യത്തിൽ  പ്രൈം ടൈം ചാനല്‍ ചര്‍ച്ചകളില്‍ ആരാണ് മുൻപന്തിയിൽ എത്തുന്നത് എന്നറിയാനുള്ള മത്സരം നടക്കുമ്പോഴാണ് വിനുവിന്റെ  ട്വീറ്റ്.ഏഷ്യാനെറ്റ് ന്യൂസ്, മനോരമാ ന്യൂസ് ഉള്‍പ്പെടെയുള്ള ചാനലുകള്‍ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കിയപ്പോള്‍ കൈരളി ന്യൂസിലെ ന്യൂസ് ആന്‍ഡ് വ്യൂസ് എന്ന പ്രൈം ടൈം ഡിബേറ്റ് അവതാരകനായി ജോണ്‍ ബ്രിട്ടാസ് രംഗത്ത് വന്നിരുന്നു. ബാര്‍ക്ക് റേറ്റിംഗില്‍ ജനം ടിവിക്ക് പിന്നിലായിരുന്നു കൈരളി ന്യൂസ് ബ്രിട്ടാസിന്റെ ചര്‍ച്ച പിന്നാലെ റേറ്റിംഗില്‍ മുന്നേറി.ന്യൂസ് 18 കേരളയില്‍ നിന്ന് രാജിവച്ച ശരത് ചന്ദ്രനെ എക്‌സിക്യുട്ടീവ് എഡിറ്ററാക്കി കൈരളിയുടെ എഡിറ്റോറിയല്‍ ബോര്‍ഡും അഴിച്ചുപണിതോടെ വലിയ തോതിലുള്ള ജനപിന്തുണയാണ് കൈരളി ടി വിക്ക് ലഭിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2