ന്‍ഡ്രോയിഡ് ആപ്പുകളില്‍ അപകടകാരിയായ ജോക്കര്‍ മാല്‍വെയറിനെ വീണ്ടും കണ്ടെത്തി. കഴിഞ്ഞ വര്‍ഷം ജോക്കര്‍ മാല്‍വെയര്‍ ബാധിച്ച നാര്‍പതോളം മൊബൈല്‍ ആപ്പുകള്‍ ​ഗൂ​ഗിള്‍ പ്ലേസ്റ്റോറില്‍ വ്യാപകമായി നീക്കം ചെയ്തതിന് പിന്നാലെയാണ് ഇപ്പോഴിതാ വീണ്ടും ജോക്കര്‍ മാല്‍വെയര്‍ അടങ്ങുന്ന എട്ടോളം ആപ്പുകള്‍ കണ്ടെത്തുകയും അവ നീക്കം ചെയ്യുകയും ചെയ്തിരിക്കുകയാണ്. ‍

ആക്സിലറി മെസേജ്, ഫാസ്റ്റ് മാജിക് എസ് എം എസ്, ഫ്രീ കാംസ്കാനര്‍, സൂപ്പര്‍ മെസേജ്, എലമെന്റ് സ്കാനര്‍, ഗോ മെസേജസ്, ട്രാവല്‍ വാള്‍പേപ്പേഴ്സ്, സൂപ്പര്‍ എസ് എം എസ് എന്നീ ആപ്പുകളിലാണ് ജോക്കര്‍ മാല്‍വെയര്‍ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയിട്ടുളളത്. ഈ ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്താലും ഇവ ഫോണില്‍ ഉളളിടത്തോളം ജോക്കറിന് ഫോണിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയും. ബാങ്ക് പാസ് വേഡ്, ഒ ടി പി നമ്ബര്‍. എസ് എം എസ്, കോണ്‍ടാക്‌ട് ലിസ്റ്റ് മുതലായ നിരവധി വിവരങ്ങള്‍ നിങ്ങളുടെ ഫോണില്‍ നിന്ന് ചോര്‍ത്താന്‍ ജോക്കറിന് സാധിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക