കോട്ടയത്തെ കോൺഗ്രസിൽ, പ്രത്യേകിച്ച് എ ഗ്രൂപ്പിനുള്ളിൽ പ്രതിസന്ധികൾ അവസാനിക്കുന്നില്ല. ഉമ്മൻചാണ്ടിക്കെതിരെ നഗരത്തിലെ വിവിധ ഭാഗങ്ങളിലും, ഡിസിസി ഓഫീസിനു മുന്നിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് ഇന്നലെയാണ്. ഇതിന് പിന്നാലെ ഉമ്മൻ ചാണ്ടിയെയും, മകൻ ചാണ്ടി ഉമ്മനെയും പരിഹസിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുമായി യൂത്ത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡൻറ് ജോബോയ് ജോർജ് രംഗത്തെത്തി. കോട്ടയം ഡിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് തന്നെ പരിഗണിക്കുന്നു എന്ന വാർത്തകളെ തിരസ്കരിച്ച് ചാണ്ടി ഉമ്മൻ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇതിനെതിരെയാണ് രൂക്ഷ പരിഹാസവുമായി ജോബോയ് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്. പോസ്റ്റിനെ പ്രോത്സാഹിപ്പിക്കുന്ന ഇമോജിയുമായി കെഎസ്‌യു ജില്ലാ പ്രസിഡൻറ് ജോർജ് പയസും പ്രതികരിച്ചിട്ടുണ്ട്.

https://m.facebook.com/story.php?story_fbid=2399115276899244&id=100004023868734

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിൻറെ കോട്ടയം ജില്ലയിലെ ഏറ്റവും വിശ്വസ്തരായവരുടെ ഗണത്തിൽ ഉൾപ്പെട്ടിരുന്ന ആളാണ് ജോബോയ് ജോർജ്. നിലവിൽ കോട്ടയം ഡിസിസി യുടെ ജനറൽ സെക്രട്ടറി കൂടിയാണ് ജോബോയ്. ഗ്രൂപ്പിനുള്ളിൽ നിന്ന് മാറുന്ന സമവാക്യങ്ങളുടെ പ്രതിഫലനം ആണോ ഇത് എന്ന് ചർച്ചയാണ് ഇപ്പോൾ കോൺഗ്രസ് വൃത്തങ്ങളിൽ സജീവമായിരിക്കുന്നത്. പോസ്റ്റിൽ ചാണ്ടി ഉമ്മനെ മാത്രമല്ല ഉമ്മൻചാണ്ടിയേയും പരിഹസിച്ച് ഇരിക്കുന്നതാണ് കോട്ടയത്തെ കോൺഗ്രസിനുള്ളിലെ സമവാക്യങ്ങൾ മാറുന്നതിന് സൂചനയാണോ എന്ന സംശയം ശക്തമാകുവാൻ കാരണം.

പാർട്ടി പുന സംഘടനയുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ, പ്രതിപക്ഷനേതാവ് വി ഡി സതീശൻ, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നു എന്ന വാർത്തകളോടെ അധികാരമുള്ള പക്ഷത്തേക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ഭാഗ്യാന്വേഷികളുടെ എണ്ണം കൂടുന്നുണ്ട് എന്നാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു പ്രമുഖ കോൺഗ്രസ് നേതാവ് പ്രതികരിച്ചത്. ഏതായാലും കോട്ടയത്ത് കോൺഗ്രസ് എ ഗ്രൂപ്പിനുള്ളിൽ വരും ദിവസങ്ങളിൽ കൂടുതൽ പൊട്ടിത്തെറി ഉണ്ടാകുമെന്ന രീതിയിൽ തന്നെയാണ് ഇപ്പോൾ കാര്യങ്ങൾ മുന്നോട്ടുപോകുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക