ഞെട്ടിക്കുന്ന ഓഫറുമായി ജിയോ. ജിയോ ഉപയോക്താക്കള്‍ക്കൊപ്പം തങ്ങളുടെ എതിരാളികളെയും ഞെട്ടിക്കുന്നതാണ് കമ്ബനിയുടെ പുതിയ ഓഫര്‍. ഒരു രൂപയ്ക്ക് ഡാറ്റ പാക്കേജ് അനുവദിക്കുന്നതാണ് ജിയോയുടെ പുതുയ പ്ലാന്‍. ലോകത്ത് ആദ്യമായാണ് ഒരു ടെലികോം സ്ഥാപനം ഇത്തരത്തിലൊരു പ്ലാന്‍ മുന്നോട്ടുവെയ്ക്കുന്നത് എന്നതാണ് ഇതിലെ മറ്റൊരു പ്രത്യേകത.

1 ദിവസത്തെ വാലിഡിറ്റിയില്‍ 100 എം ബി ഹൈ സ്പീഡ് ഡാറ്റയാണ് ഇതിന്‍ പ്രകാരം ഉപയോക്താവിന് ലഭ്യമാകുക. ഡാറ്റ 100 എം ബിയേ ലഭിക്കുവെങ്കിലും പ്ലാനിന്റെ കാലയളവില്‍ സൗജന്യ അണ്‍ലിമിറ്റഡ് കോളുകളും ദിവസേന 100 എസ്‌എംഎസ് അയക്കാനും സാധിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ജിയോ ആപ്പിലാണ് പ്ലാനിന്റെ വിശദാംശങ്ങള്‍ നല്‍കിയിട്ടുള്ളത്. റീചാര്‍ജ് വിഭാഗത്തില്‍ വാല്യൂ ബട്ടന് കീഴിലായി അതര്‍ പ്ലാന്‍ എന്ന പേരിലാണ് പുതിയ പ്ലാന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ ജിയോ വെബ്‌സൈറ്റില്‍ പ്ലാനിന്റെ വിശദാംശങ്ങള്‍ ലഭ്യമല്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക