സീതത്തോട്: മലയോര നാടിനെ ആവേശത്തിലാക്കി എൽഡിഎഫ് സ്ഥാനാർത്ഥി ജനീഷ് കുമാർ. സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ശേഷം മണ്ഡലത്തിലെ വിവിധ പരിപാടിയിൽ പങ്കെടുത്ത് ജന്മനാട്ടിൽ മടങ്ങിയെത്തിയ ജനീഷ് കുമാറിനെ വാദ്യഘോഷമേളങ്ങളുടെ അകമ്പടിയോടെയാണ് ജന്മനാട് സ്വീകരിച്ചത്. വൈകുന്നേരം ആറ് മണിയോടെ സീതത്തോട്ടിലെത്തിയ സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ ഇടതുമുന്നണി പ്രവർത്തകരും നാട്ടുകാരുമുൾപ്പെടെ ജനസാഗരമാണ് സീതത്തോട്ടിൽ കാത്തുനിന്നത്. ആതുരാ ജംഗ്ഷനിൽ വെച്ച് ചുവന്ന മാല ചാർത്തിയാണ് സ്നേഹാഭിവാദ്യം അർപ്പിച്ചുമാണ് പ്രവർത്തകർ സ്ഥാനാർത്ഥിയെ വരവേറ്റത്. സേവാദൾ മണ്ഡലം സെക്രട്ടറി സിജി യോഹന്നാനാണ് ജനീഷ് കുമാറിനെ മാല അണിയിച്ച് സ്വീകരിച്ചത്.

തുടർന്ന് സീതത്തോട് മാർക്കറ്റ് ജംഗ്ഷൻ വരെ നടന്ന സ്വീകരണ റാലിയിൽ വനിതകളും കുട്ടികളും ഉൾപ്പെടെ ഒട്ടനവധി പേർ അണിനിരന്നു.

16 മാസം എന്ന ചുരുങ്ങിയ കാലം കൊണ്ട് കൂടുതൽ വികസനം കോന്നി മണ്ഡലത്തിലാകെ നടപ്പാക്കിയപ്പോൾ സീതത്തോട് ആങ്ങമൂഴി മേഖലയ്ക്ക് ഗുണകരമായ ഒട്ടനവധി പദ്ധതികളാണ് എംഎൽഎ എന്ന നിലയിൽ ജനിഷ് കുമാർ ജൻമ്മനാട്ടിൽനിറവേറ്റിയത്. സീതത്തോട് പാലം ഉൾപ്പെടെയുള്ള പദ്ധതികൾക്ക് തുടക്കം കുറിക്കാനും സാധ്യമായി.

സ്വീകരണ യോഗത്തിൽ സീതത്തോട് പഞ്ചായത്ത് പ്രസിഡൻ്റ് ജോബി റ്റി ശോ, ജില്ലാ പഞ്ചായത്തംഗം ലേഖാ സുരേഷ്, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബീനാ മുഹമ്മദ് റാഫി റാന്നി ബ്ലോക്ക് പഞ്ചായത്തംഗം,പി എസ് സുജ, സി പി ഐ എം പെരുനാട് ഏരിയ കമ്മറ്റി അംഗം പി ആർ പ്രമോദ്, സീതത്തോട് സഹകരണ ബാങ്ക് പ്രസിഡൻ്റ് റ്റി എ നിവാസ്, സിപി ഐ എം സീതത്തോട് ലോക്കൽ കമ്മറ്റി സെക്രട്ടറി കെ കെ മോഹനൻ, സിപിഐ ലോക്കൽ സെക്രട്ടറി പി ജെ തോമസ്, ജേക്കബ് വളയം പള്ളി, സി പി ഐ എം ലോക്കൽ കമ്മി അംഗം ഗ്രേസി ഫിലിപ്പ്, മറ്റു ഇടതുമുന്നണി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2