ടെസ്റ്റ് ക്രിക്കറ്റില്‍ 100 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കി ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറ. ഓവലില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലാണ് ഈ തകര്‍പ്പന്‍ നേട്ടം ജസ്പ്രീത് ബുംറ സ്വന്തമാക്കിയത്. 65 ആം ഓവറിലെ അഞ്ചാം പന്തില്‍ ഇംഗ്ലണ്ട് യുവതാരം ഒല്ലി പോപ്പിന്റെ കുറ്റി തെറിപ്പിച്ചുകൊണ്ടാണ് ഈ നാഴികക്കല്ല് ബുംറ പിന്നിട്ടത്. ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റില്‍ 100 വിക്കറ്റുകള്‍ നേടുന്ന 23 ആം ബൗളറാണ് ജസ്പ്രീട് ബുംറ. വെറും 24 മത്സരങ്ങളില്‍ നിന്നാണ് ബുംറ ടെസ്റ്റില്‍ 100 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്.

ഇതോടെ ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റുകള്‍ നേടുന്ന ഇന്ത്യന്‍ പേസറെന്ന റെക്കോര്‍ഡ് ബുംറ സ്വന്തമാക്കി. 65 ആം ഓവറിലെ അഞ്ചാം പന്തില്‍ ഒല്ലി പോപ്പിനെ പുറത്താക്കിയാണ് ടെസ്റ്റില്‍ 100 വിക്കറ്റ് ബുംറ പൂര്‍ത്തിയാക്കിയത്. ബുംറയുടെ തകര്‍പ്പന്‍ യോര്‍ക്കറിന് മറുപടി നല്‍കാന്‍ ഇംഗ്ലണ്ട് ബാറ്റ്സ്മാന് സാധിച്ചില്ല. 25 മത്സരങ്ങളില്‍ നിന്നും 100 വിക്കറ്റ് നേടിയ കപില്‍ ദേവിനെയാണ് ഈ നേട്ടത്തില്‍ ബുംറ പിന്നിലാക്കിയത്. 28 മത്സരങ്ങളില്‍ നിന്നും 100 വിക്കറ്റ് നേടിയ ഇര്‍ഫാന്‍ പത്താന്‍, 29 മത്സരങ്ങളില്‍ നിന്നും 100 വിക്കറ്റ് നേടിയ മൊഹമ്മദ് ഷാമി എന്നിവരാണ് ഈ നേട്ടത്തില്‍ ബുംറയ്ക്കും ഷാമിയ്ക്കും പുറകിലുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

2018 ലാണ് ബുംറ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. മുന്‍ സൗത്താഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ എ ബി ഡിവില്ലിയേഴ്സിനെ പുറത്താക്കിയാണ് ബുംറ ടെസ്റ്റ് ക്രിക്കറ്റില്‍ വിക്കറ്റ് വേട്ട തുടങ്ങിയത്. ഏകദിന ക്രിക്കറ്റില്‍ 67 മത്സരങ്ങളില്‍ നിന്നും 108 വിക്കറ്റുകള്‍ നേടിയിട്ടുള്ള ബുംറ, 49 ടി20 മത്സരങ്ങളില്‍ നിന്നും ഇന്ത്യയ്ക്ക് വേണ്ടി 59 വിക്കറ്റുകളും നേടിയിട്ടുണ്ട്‌.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക