ജപ്പാന്റെ വടക്ക് കിഴക്കന്‍ തീരത്താണ് ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടിരിക്കുന്നത്. തുടര്‍ന്ന് സുനാമി മുന്നറിയിപ്പും ഉണ്ടായിരിക്കുന്നു. ടോക്കിയോയില്‍ ഇന്നലെയാണ് റിക്ടര്‍ സ്കെയിലില്‍ 7.2 രേഖപ്പെടുത്തിയ ഭൂകമ്ബം അനുഭവപ്പെട്ടത്. ഇതിനെത്തുടര്‍ന്ന് ഒരു മീറ്ററോളം ഉയരത്തില്‍ സുനാമിത്തിരകള്‍ക്ക് സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മേഖലയിലെ ആണവ നിലയത്തിന്റെ പ്രവര്‍ത്തനം നിറുത്തി വച്ചതായി റിപ്പോര്‍ട്ടുണ്ട്.
പ്രദേശത്ത് ഇതുവരെ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂചലം ആ പ്രദേശത്തെ ഭീതിയിലാക്കിയിരിക്കുകയാണ്. നിരവധി ആണവ നിലയങ്ങളും മറ്റും ജപ്പാനിൽ സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം പ്രവർത്തനത്തെ ഇത് കാര്യമായി ബാധിച്ചേക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2