ജനതാദൾ സെക്കുലർ സ്ഥാനാർത്ഥികളുടെ പട്ടിക പൂർത്തിയായി. പാർട്ടി ദേശീയ അധ്യക്ഷൻ എച്ച് ഡി ദേവഗൗഡ ആണ് പട്ടിക പുറത്തുവിട്ടത്. നീലലോഹിതദാസൻ നാടാർ കോവളത്ത് മത്സരിക്കും. അങ്കമാലിയിൽ മത്സരിക്കുന്നത് മുൻ മന്ത്രി ജോസ് തെറ്റയിൽ ആണ്. തിരുവല്ലയിൽ മാത്യു ടി തോമസും, ചിറ്റൂരിൽ മന്ത്രി കെ കൃഷ്ണൻകുട്ടിയും മത്സരിക്കും.

ലൈംഗിക കേസുകളിൽ ആരോപണവിധേയരായ നീലലോഹിതദാസൻ നാടാരും, ജോസ് തെറ്റയിലും സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെട്ടതുകൊണ്ടാണ് നീലമയം എന്ന് രാഷ്ട്രീയ എതിരാളികൾ സ്ഥാനാർത്ഥിപ്പട്ടികയെ പരിഹസിക്കുന്നത്. മുൻ ചീഫ് സെക്രട്ടറി നളിനി നെറ്റോ ഐഎഎസ് നീലലോഹിതദാസൻ നാടാർ മന്ത്രിയായിരിക്കുമ്പോൾ ലൈംഗികമായി അധിക്ഷേപിക്കാൻ ശ്രമിച്ചുവെന്ന് പരാതി പെട്ടതിനാൽ അദ്ദേഹത്തിന് രാജി വെക്കേണ്ടി വന്നിരുന്നു. യുവതിയുമൊത്തുള്ള നഗ്നദൃശ്യങ്ങൾ പുറത്തുവന്നതിനു പേരിലാണ് ഗതാഗത മന്ത്രിയായിരിക്കെ ജോസ് തെറ്റയിൽ രാജി വെച്ചു ഒഴിയേണ്ടി വന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2