കോന്നിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തി. കോന്നി കല്ലേലി വയക്കര പാലത്തിന് സമീപം 96 ജലാറ്റിന്‍ സ്റ്റിക്കുകളാണ് കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയത്. ജലാറ്റിന്‍ സ്റ്റിക്കുകള്‍ ക്വാറിയില്‍ നിന്ന് ഉപേക്ഷിച്ചതാണെന്നാണ് സംശയം. ഇത് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. തുടർച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് സ്ഫോടക വസ്തുക്കൾ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തുന്നത്. ഇന്നലെ പത്തനാപുരത്ത് ചാരായ വാറ്റ് പരിശോധിക്കാൻ എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ ജലാറ്റിൻ സ്റ്റിക്കുകളും, അത് ഘടിപ്പിക്കാനുള്ള ഡിറ്റണേറ്ററുകളും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു.

അതേസമയം ഇന്നലെ കൊല്ലം പത്തനാപുരത്ത് വനം വികസന കോര്‍പറേഷന് കീഴിലുളള കശുമാവിന്‍ തോട്ടത്തില്‍ നിന്ന് ഡിറ്റനേറ്ററുകളും ജലാറ്റിന്‍ സ്റ്റിക്കുകളും ഉള്‍പ്പെടെ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുന്നു. പത്തനാപുരത്തിനടുത്ത് പാടം എന്ന സ്ഥലത്താണ് ബോംബ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വിഷയത്തില്‍ ഭീകരവാദ ബന്ധമുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. തീവ്രനിലപാടുകളുള്ള ചില സംഘടനകള്‍ പ്രദേശത്ത് പരിശീലനം നടത്തിയെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക