സ്വന്തം ലേഖകൻ

കോട്ടയം: കല്ലറ- വെച്ചൂര്‍ റോഡിലെ ആളൊഴിഞ്ഞ ഭാഗത്ത് വച്ച്‌ സംഗീത സംവിധായകന്‍ ജയ്സണ്‍ ജെ. നായരെ വാള്‍ കൊണ്ടു വെട്ടി അപായപ്പെടുത്താന്‍ ശ്രമിച്ച പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എൻ സി പി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. വൈക്കം ഭാഗത്തേക്കുള്ള എളുപ്പ മാർഗ്ഗമായ വച്ചൂർ റോഡ് കേന്ദ്രീകരിച്ച് രാത്രി കാല പോലീസ് പട്രോളിംഗ് ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ജില്ലാ പ്രസിഡന്റ് എസ്.ഡി.സുരേഷ് ബാബു അദ്ധ്യക്ഷതയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ലതികാ സുഭാഷ്, ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി, ബാബു കപ്പക്കാല, ബിനു തിരുവഞ്ചൂർ . നിബു കോയിത്തറ, എന്നിവർ പ്രസംഗിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക