തുടർച്ചയായ രണ്ടാം തവണയും ഉമ്മൻചാണ്ടിയെ നേരിടുവാൻ സിപിഎം കളത്തിൽ ഇറക്കുന്നത് ജയ്ക് സി തോമസിനെയാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി വലിയ മുന്നേറ്റമാണ് പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ കൈവരിച്ചത്. അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷയിലാണ് ജയ്ക് ഇത്തവണ സ്ഥാനാർത്ഥി ആകുന്നത്. ചാനൽ ചർച്ചകളിൽ അദ്ദേഹം അവതരിപ്പിക്കുന്ന ഇടതുപക്ഷ ചിന്താധാരയുടെ താത്വിക വീക്ഷണങ്ങൾ പലപ്പോഴും ട്രോളൻമാർക്ക് വിഷയമായിട്ടുണ്ട്.

ഇപ്പോൾ ചർച്ചയാകുന്നത്  പ്രചരണത്തിനായി ഉപയോഗിക്കുന്ന ചിത്രങ്ങളും, ചില മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട അദ്ദേഹത്തിൻറെ അഭിമുഖത്തിന് പശ്ചാത്തലവും എല്ലാമാണ്. ശബരിമല വിഷയത്തിൽ ഉൾപ്പെടെ ചാനൽ ചർച്ചകളിൽ സർക്കാർ നിലപാടിനെ ന്യായീകരിച്ച് സംസാരിച്ചിരുന്ന സ്ഥാനാർത്ഥി ഇപ്പോൾ വൈരുദ്ധ്യാത്മക ഭൗതികവാദം ഉപേക്ഷിച്ച് ദൈവവഴിയിൽ ആണ് എന്ന് പരിഹാസമാണ് എതിരാളികൾ ഉയർത്തുന്നത്. പള്ളിക്കുള്ളിൽ നിന്ന് പ്രാർത്ഥിക്കുന്ന ചിത്രവും, ദൃശ്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പുതുപ്പള്ളി ദേവാലയം പശ്ചാത്തലം ആക്കിയതും എല്ലാം ആണ് ഈ പരിഹാസത്തിന് കാരണം.

 

 

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2