തൃശ്ശൂര്‍: മുന്‍ ഡിജിപി ജേക്കബ് തോമസ് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയില്‍ നിന്നാണ് അഗത്വം സ്വീകരിച്ചത്. തൃ​ശൂ​ര്‍ തേ​ക്കി​ന്‍​കാ​ട് മൈതാനിയിലെ പൊ​തു​സ​മ്മേ​ള​ന വേ​ദി​യി​ല്‍ സം​സ്ഥാ​ന നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് അ​ദ്ദേ​ഹം രാ​ഷ്ട്രീ​യ ചു​വ​ടു​വ​യ്പ്പ് ന​ട​ത്തി​യ​ത്. സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ജേക്കബ് തോമസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ജ​യ​ സാ​ധ്യ​ത​യു​ള്ള ഏതെങ്കി​ലും മ​ണ്ഡ​ല​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തെ രംഗത്തി​റ​ക്കാ​നാ​ണ് ബി​ജെ​പി നീ​ക്കം.

“ഏത് മണ്ഡലത്തിലാണ് മത്സരിക്കേണ്ടതെന്ന് പാര്‍ട്ടി തീരുമാനിക്കും. വികസനകാര്യത്തില്‍ എല്‍ഡിഎഫും യുഡിഎഫും പരാജയമാണ്. സ്രാവുകള്‍ക്കൊപ്പം നീന്തിയപ്പോള്‍ ശിക്ഷാ നടപടി നേരിട്ടു. ഇനി ജനങ്ങള്‍ക്കൊപ്പം നീന്തും” ജേക്കബ് തോമസ് 

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2