സ്വന്തം ലേഖകൻ

കോട്ടയം: ജനാധിപത്യ കേരളത്തിനും ഇടതുപക്ഷ പ്രസ്ഥാനത്തിനും നികത്താനാവാത്ത വിടവാണ് ഉഴവൂർ വിജയന്റെ വേർപാടെന്ന് എൻ സി പി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ പറഞ്ഞു. എൻ. സി. പി. കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഉഴവൂർ വിജയന്റെ നാലാമത് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാരിന്നു അദ്ദേഹം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ദൃഢമായ രാഷ്ട്രീയ നിലപാടുള്ള വ്യക്തിയായിരുന്ന ഉഴവൂർ വിജയന് രാഷ്ട്രീയ ശത്രുക്കളില്ലായിരുന്നുവെന്ന് പി.സി.ചാക്കോ പറഞ്ഞു. വനം വകുപ്പ് മന്ത്രിക്കെതിരെ അടിസ്ഥനരഹിതമായ ആരോപണത്തിന് പിന്നിൽ എൻ സി പി യുടെ വളർച്ചയിൽ അസൂയ പൂണ്ടവരാണെന്ന് ചടങ്ങിൽ അനുസ്മരണ പ്രഭാഷണം നടത്തിയ സഹകരണ വകുപ്പ് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.

പ്രതിപക്ഷത്തിന്റെയും ബി.ജെ.പിയുടെയും പൊള്ളയായ ആരോപണത്തെ ഇടതുപക്ഷം ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കുമെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ദൃശ്യമാധ്യമ രംഗത്തെ പ്രതിഭയ്ക്കുള്ള ഫലകവും കാൽ ലക്ഷം രൂപയുടെ ക്യാഷ് അവാർഡും ഫ്‌ളവേഴ്‌സ് ചാനൽ എം.ഡി ആർ.ശ്രീകണ്ഠൻ നായർക്ക് പി.സി.ചാക്കോ സമ്മാനിച്ചു.

വിദ്ധ്യാർത്ഥികൾക്കുള്ള ടാബ് വിതരണം തോമസ് കെ .തോമസ് എം.എൽ.എ നിർവ്വഹിച്ചു. എൻ.സി.പി ജില്ലാ പ്രസിഡന്റ് എസ്.ഡി.സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ.രാജൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ലതിക സുഭാഷ് , ആർ ശ്രീകണ്ഠൻ നായർ, ഉഴവൂർ വിജയന്റെ ഭാര്യ ചന്ദ്രമണിയമ്മ, സംസ്ഥാന സെക്രട്ടറിമാരായ എ.വി.വല്ലഭൻ, വി.ജി രവീന്ദ്രൻ,
എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ ചടങ്ങിന് സ്വാഗതവും ടി.വി.ബേബി നന്ദിയും രേഖപ്പെടുത്തി.