റോം: യൂറോക്കപ്പിൽ എ ഗ്രൂപ്പിലെ ആദ്യ റൗണ്ടിലെ അവസാന മത്സരത്തിൽ ഇറ്റലിയ്ക്കും സ്വിറ്റ്സർലൻഡിനും വിജയം.

വെ​യ്ല്‍​സി​നെ എ​തി​രി​ല്ലാ​തെ ഒ​രു ഗോ​ളി​ന് തോ​ല്‍​പ്പി​ച്ച് ഇ​റ്റ​ലി ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. മ​ത്സ​ര​ത്തിന്‍റെ 39-ാം മി​നി​ട്ടി​ല്‍ മ​റ്റി​യോ പെ​സി​ന​യു​ടെ ഗോ​ളാ​ണ് ഇ​റ്റ​ലി​യു​ടെ വി​ജ​യം ഉ​റ​പ്പി​ച്ച​ത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

മ​ത്സ​ര​ത്തി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ങ്കി​ലും ഗോൾ ശരാശരിയുടെ അടിസ്ഥാനത്തിൽ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യി വെ​യ്ല്‍​സും പ്രീ ​ക്വാ​ര്‍​ട്ട​റി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി.

ഇ​തേ ഗ്രൂ​പ്പി​ലെ മ​റ്റൊ​രു മ​ല്‍​സ​ര​ത്തി​ല്‍ തു​ര്‍​ക്കി​യെ 3-1ന് ​സ്വി​റ്റ്‌​സ​ര്‍​ലാ​ൻ​ഡ് തോ​ല്‍​പ്പി​ച്ചു. വെ​യ്ല്‍​സി​ന്‍റെ അ​ത്ര ത​ന്നെ പോ​യി​ന്‍റു​ള്ള സ്വി​സ് മൂ​ന്നാം സ്ഥാ​ന​ത്ത് ആണ്. എന്നാൽ , ഗോൾ ശരാശരിയിൽ പിന്നിലായ സ്വിസ് പടയ്ക്ക് മികച്ച മൂന്നാം സ്ഥാനക്കാരിൽ ഒരാളായി രണ്ടാം റൗണ്ടിൽ കടക്കാൻ ഇനി കാത്തിരിക്കണം.

2021 കോപ്പ അമേരിക്കയിൽ പെറു ആദ്യ വിജയം നേടി. തുല്യശക്തികളുടെ പോരാട്ടത്തിൽ കൊളംബിയയെയാണ് പെറു കീഴടക്കിയത്. ഒന്നിനെതിരേ രണ്ടുഗോളുകൾക്കാണ് ടീമിന്റെ വിജയം.