ചെന്നൈ: അമരത്വം ലഭിക്കാനായി ഭര്‍ത്താവിനെ ഭാര്യ ജീവനോടെ അടക്കം ചെയ്തതായി സംശയം. തമിഴ്നാട്ടിലെ പെരുമ്ബാക്കത്താണ് സംഭവം.കലൈഞ്ജര്‍ കരുണാനിധി നഗറില്‍ താമസിക്കുന്ന നാഗരാജ് (59) ആണ് മരിച്ചത്. സംഭവത്തില്‍ ഇയാളുടെ ഭാര്യ ലക്ഷ്മിയെ (55) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ദൈവത്തിനോട് സംസാരിക്കാനാകുമെന്ന് സ്വയം അവകാശപ്പെട്ടിരുന്ന നാഗരാജ് വീടിനുപിന്നില്‍ ക്ഷേത്രം നിര്‍മിച്ച്‌ പൂജകള്‍ നടത്തിയിരുന്നു. കഴിഞ്ഞദിവസം നെഞ്ചുവേദന വന്നപ്പോള്‍ താന്‍ മരിക്കാന്‍ പോവുകയാണെന്ന് ഇയാള്‍ ഭാര്യയോട് പറഞ്ഞു. അമരത്വം നേടാന്‍ തന്നെ ജീവനോടെ അടക്കം ചെയ്യണമെന്നും ഈ വിവരം ആരെയും അറിയിക്കരുതെന്നും ആവശ്യപ്പെട്ടു.ഇതേത്തുടര്‍ന്ന് ഭാര്യ ലക്ഷ്മി ജലസംഭരണിക്കെന്ന പേരില്‍ വീടിനുപിന്നില്‍ തൊഴിലാളികളെ വെച്ച്‌ കുഴിയെടുത്തു. തുടര്‍ന്ന് നാഗരാജിനെ കുഴിയിലിറക്കി മണ്ണിട്ട് മൂടുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്.

നഗരത്തിലെ ഐടി കമ്ബനിയില്‍ ജോലിചെയ്യുന്ന മകള്‍ വീട്ടിലെത്തിയപ്പോള്‍ അച്ഛനെ കാണാതിരുന്നതോടെയാണ് സംഭവം പുറത്തുവന്നത്.മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നശേഷമേ ജീവനോടെയാണോ അടക്കം ചെയ്തതെന്ന കാര്യത്തില്‍ സ്ഥിരീകരണം ലഭിക്കുകയുള്ളൂ എന്ന് പൊലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക