തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ മുന്‍ ഡിജിപി സിബി മാത്യൂസിനെ പ്രതിചേര്‍ത്ത് സിബിഐ എഫ്‌ഐആര്‍. ആര്‍.ബി ശ്രീകുമാര്‍, കെ. കെ ജോഷ്വ, വി. ആര്‍ രജീവന്‍ എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. കേരള പൊലീസിലേയും ഐബിലേയും ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പതിനെട്ട് പേരെ പ്രതി ചേര്‍ത്തുള്ള എഫ്‌ഐആര്‍ സിബിഐ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു.

തിരുവനന്തപുരം പേട്ട സിഐ ആയിരുന്ന എസ്. വിജയനാണ് കേസിലെ ഒന്നാം പ്രതി. സിബി മാത്യൂസ് നാലാം പ്രതിയും കെ. കെ ജോഷ്വ അഞ്ചാം പ്രതിയുമാണ്. ഐ. ബി ഉദ്യോഗസ്ഥനായിരുന്ന ആര്‍.ബി ശ്രീകുമാറാണ് ഏഴാം പ്രതി. പ്രതികള്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ തെറ്റായ രേഖകള്‍ ചമച്ചെന്നാണ് സിബിഐ എഫ്‌ഐആറില്‍ ചൂണ്ടിക്കാട്ടുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group