തിരുവനന്തപുരം: ഐഎസ്‌ആര്‍ഒ ചാരക്കേസ് ഗൂഢാലോചന അന്വേഷണത്തിന്റെ ഭാഗമായി കൂടുതല്‍ രേഖകള്‍ ശേഖരിക്കാനും, സാക്ഷികളുടെ മൊഴിയെടുക്കാനുമായി സിബിഐ സംഘം ഇന്ന് തിരുവനന്തപുരത്തെത്തും.

നമ്ബി നാരായണനില്‍ നിന്നും അന്വേഷണ സംഘം വിശദമായി മൊഴിയെടുക്കും.കേസില്‍ പ്രതികളുടെ അറസ്റ്റടക്കം നിര്‍ണായക നീക്കങ്ങള്‍ഉണ്ടായേക്കുമെന്ന സൂചനകള്‍ക്കിടെയാണ്സിബിഐ സംഘം കേരളത്തില്‍ എത്തുന്നത്.ഐഎസ്‌ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ മുന്‍ ഡിജിപി സിബി മാത്യൂസ് ഉള്‍പ്പെടെ 18 പേരെ പ്രതി ചേര്‍ത്ത് അടുത്തിടെയാണ് തിരുവനന്തപുരം സിജെഎം കോടതിയില്‍ സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. ഗൂഡാലോചന, കൃത്രിമ തെളിവുണ്ടാക്കല്‍ എന്നിവയാണ് കുറ്റങ്ങള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group