വെസ്റ്റ് ബാങ്ക്: വടക്കന്‍ ജറൂസലമിന് സമീപം ചെക്ക്‌പോയിന്റില്‍ ഫലസ്തീന്‍ യുവതിയെ ഇസ്രയേല്‍ വെടിവെച്ച്‌ കൊന്നു. ഖലന്ദിയ ചെക്ക്‌പോയിന്റിന് സമീപമാണ് 28കാരിയെ കൊലപ്പെടുത്തിയത്. വെസ്റ്റ് ബാങ്കിലെ ഫലസ്തീന്‍ നിവാസികള്‍ക്ക് ജറൂസലമിലേക്ക് പോകുവാനുള്ള പ്രധാന ക്രോസിങ് പോയിന്റാണ് ഖലന്ദിയ. സ്വകാര്യ ഏജന്‍സികളെയാണ് ചെക്ക് പോയിന്റില്‍ കാവലിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈയിടെ ഇസ്രായേല്‍ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്.

https://www.aninews.in/news/world/asia/palestinian-woman-shot-dead-at-west-bank-checkpoint-israeli-police20210613020942/?amp=1

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

സ്ത്രീയുടെ കൈവശം കത്തി ഉണ്ടായിരുന്നെന്നും സ്വകാര്യ ഏജന്‍സിയുടെ ഗാര്‍ഡ് ആണ് വെടിവെപ്പ് നടത്തിയതെന്നുമാണ് ഇസ്രായേല്‍ പൊലീസ് പറയുന്നത്. വെടിയേറ്റ് യുവതി മരിച്ചുകിടക്കുന്ന നിരവധി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.ചെക്ക് പോയിന്റിന്റെ ഇരുഭാഗവും ഇസ്രായേല്‍ സൈന്യം അടച്ചതായി ഫലസ്തീനിന്റെ വഫ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.