കണ്ണൂര്‍ : കണ്ണൂരില്‍ രണ്ട് ഐഎസ് വനിതകള്‍ അറസ്റ്റിലായ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. അറസ്റ്റിലായ മിസ സിദ്ദിഖും ഷിഫ ഹാരിസും ഐഎസുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നെന്നാണ് എന്‍.ഐ.എ വ്യക്തമാക്കുന്നത്. കേരളത്തില്‍ ഐഎസിന്റെ പ്രവര്‍ത്തനം ഏകോപിപ്പിച്ചിരുന്ന മൊഹമ്മദ് അമീന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്.

ടെലിഗ്രാമിലും , ഹൂപ്പിലും ഇന്‍സ്റ്റാഗ്രാമിലും ഐഎസ് ആശയങ്ങള്‍ പടര്‍ത്തുന്നതില്‍ ഇവര്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്. ഐഎസിനായി പുതിയ അംഗങ്ങളെ റിക്രൂട്ട് ചെയ്യാനും ഇവര്‍ പ്രവര്‍ത്തിച്ചു. മിസ സിദ്ദിഖ് മറ്റ് ഭീകരര്‍ക്കൊപ്പം ടെഹ്‌റാനിലേക്ക് പോയിരുന്നു. ഇതുവഴി സിറിയയിലെത്താനായിരുന്നു ശ്രമം. അടുത്ത ബന്ധുക്കളായ മുഷാബ് അന്‍വറിനേയും ഷിഫ ഹാരിസിനേയും ഐഎസ് ആശയത്തിലേക്ക് അടുപ്പിച്ചത് മിസ സിദ്ദിഖ് ആണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

മുഹമ്മദ് വഖാര്‍ ലോണ്‍ എന്ന കശ്മീരി സ്വദേശിക്ക് ഭീകര പ്രവര്‍ത്തനത്തിനുള്ള ഫണ്ട് കൈമാറുന്നതില്‍ ഷിഫ ഹാരിസ് പ്രധാന പങ്കു വഹിച്ചെന്ന് എന്‍.ഐ.എ കണ്ടെത്തി. ഐഎസ് ഭരണത്തിന്റെ അധീനതയിലുള്ള സ്ഥലത്തെത്തി ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയില്‍ ചേരാന്‍ ഷിഫ ഹാരിസ് തീരുമാനിച്ചിരുന്നെന്നും എന്‍.ഐ.എ വ്യക്തമാക്കി. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.

സിറിയയിലും ഇറാഖിലും ഐഎസ് തകര്‍ന്നടിഞ്ഞെങ്കിലും ലോകത്ത് വിവിധയിടങ്ങളില്‍ ഐഎസ് സ്ലീപ്പര്‍ സെല്ലുകള്‍ സജീവമാണ്. കേരളത്തില്‍ നിന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുള്‍പ്പെടെ നിരവധി പേരാണ് ഐഎസില്‍ ചേര്‍ന്നിട്ടുള്ളത്. ഇവരുമായി ബന്ധമുള്ളവര്‍ സ്ലീപ്പര്‍ സെല്ലുകളായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക