തു​റ​വൂ​ർ: വാ​യ്​​പ തി​രി​ച്ച​ട​വ്​ മു​ട​ങ്ങി​യ​തിന്റെ സ​മ്മ​ർ​ദ​ത്തി​ൽ ഭാ​ര്യ​യു​ടെ കൈ​ഞ​ര​മ്പ് മു​​റി​​ക്കാ​ൻ ശ്ര​മി​ച്ച​ശേ​​ഷം ഭ​ർ​ത്താ​വ് തൂ​​ങ്ങി മ​​രി​​ച്ചു. എ​​ഴു​​പു​​ന്ന പ​​ഞ്ചാ​​യ​​ത്ത് ര​​ണ്ടാം വാ​​ർ​​ഡ് ചാ​​ത്ത​​നാ​​ട്ട് വീ​ട്ടി​ൽ ശ​​ര​​വ​​ണ​​നാ​ണ്​ (63) മ​​രി​​ച്ചിരിക്കുന്നത്.
പ​രി​ക്കേ​റ്റ ഭാ​​ര്യ വ​​ള്ളി​ (57) ര​ക്ഷ​പ്പെ​ട്ടു. പ​​ല സ്ഥ​​ല​​ങ്ങ​​ളി​​ൽ​നി​​ന്നാ​​യി എ​ടു​ത്ത വാ​​യ്പ​ക​ളു​ടെ തി​​രി​​ച്ച​​ട​​വ് മു​​ട​​ങ്ങി​യ​തോ​​ടെ ശ​​ര​​വ​​ണ​​ൻ സ​മ്മ​ർ​ദ​ത്തി​ലാ​യി​രു​ന്നെ​ന്ന്​ ബ​​ന്ധു​​ക്ക​​ൾ പറയുകയുണ്ടായി. ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ർ​ച്ച​യാ​ണ് സം​​ഭ​​വം നടന്നിരിക്കുന്നത്. രാ​​ത്രി ഇ​​രു​​വ​​രും വീ​​ടി​​നോ​​ട് ചേ​​ർ​​ന്ന ചാ​​ർ​​ത്തി​​ൽ ഉ​​റ​​ങ്ങാ​​ൻ കി​​ട​​ന്നു. ഒ​​രു​​മി​​ച്ച് മ​​രി​​ക്കാ​മെ​ന്ന് ശ​ര​വ​ണ​ൻ പ​​റ​​ഞ്ഞെ​​ങ്കി​​ലും ഭാ​​ര്യ എതിർക്കുകയുണ്ടായി. താ​​ൻ മ​​രി​​ച്ചാ​​ൽ സാ​​മ്പ​​ത്തി​​ക​ബാ​​ധ്യ​​ത ചു​​മ​​ലി​​ലാ​​കു​​മെ​​ന്ന് ഭ​​ർ​​ത്താ​​വ് പ​​റ​​ഞ്ഞ​​തോ​​ടെ ഒ​​ന്നി​​ച്ചു​മ​​രി​​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ചു.
ബ്ലേ​​ഡ് ഉ​​പ​​യോ​​ഗി​​ച്ച് ഭാ​​ര്യ​​യു​​ടെ കൈ​​ഞ​​ര​​മ്പ് മു​​റി​​ച്ച​​ശേ​​ഷം ഇ​​വ​​രു​​ടെ ക​​ഴു​​ത്തി​​ൽ ശ​ര​വ​ണ​ൻ ഞെ​​ക്കി​​പ്പി​​ടി​​ച്ചു. ഇ​വ​ർ​ക്ക്​ ബോ​ധം ന​ഷ്​​ട​പ്പെ​ട്ട​തോ​ടെ മ​​രി​​ച്ചെ​​ന്ന് ക​രു​തി ശ​ര​വ​ണ​ൻ ത​െൻറ കൈ​​ഞ​​ര​​മ്പ് മു​​റി​​ച്ച​ശേ​ഷം തൂ​​ങ്ങു​ക​യാ​യി​രു​ന്നു ഉണ്ടായത്. പി​​ന്നീ​​ട് ബോ​ധം വ​ന്ന വ​ള്ളി​ ഭ​​ർ​​ത്താ​​വി​​െൻറ മൃ​​ത​​ദേ​​ഹം ക​ണ്ട് ബ​ഹ​ളം​െ​വ​ച്ച​തോ​ടെ അ​യ​ൽ​വാ​സി​ക​ളെ​ത്തി. തു​റ​വൂ​ർ താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച വീ​​ട്ട​​മ്മ​​യു​ടെ കൈ​ഞ​ര​മ്പ് മു​റി​ഞ്ഞി​രു​ന്നി​ല്ലെ​ന്ന്​ വ്യ​ക്ത​മാ​യ​തോ​ടെ പ്രാ​​ഥ​​മി​​ക ശു​ശ്രൂ​ഷ​ ന​ൽ​കി വി​​ട്ട​​യ​​ച്ചു. എ​റ​ണാ​കു​ള​ത്തെ ഓ​ട്ടോ ഡ്രൈ​വ​റാ​യി​രു​ന്നു ശ​ര​വ​ണ​ൻ. ഇ​വ​ർ​ക്ക്​ വി​വാ​ഹി​ത​രാ​യ ര​ണ്ട് പെ​ൺ​മ​ക്ക​ളു​ണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2