തൃശൂര്‍: കാക്കനാട് തെരുവ് നായകളെ തല്ലിക്കൊന്ന സം ഭവത്തിൽ അമിക്യസ് ക്യൂരിയുട സാന്നിധ്യത്തില്‍ പ്രതികളുടെ മൊഴി എടുക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഭാവിയില്‍ ഇത് അവര്‍ത്തിക്കരുത്. തൃക്കാക്കര നഗരസഭയ്ക്ക് സംഭവത്തില്‍ പങ്കുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

കാക്കനാട് ഫ്ലാറ്റ് പരിസരത്തുനിന്നും ഇന്നലെയാണ് മൂന്നു നായകളെ കൊന്ന് പിക്കപ്പ് വാനില്‍ കയറ്റി കൊണ്ടു പോയത്. ഹോട്ടലുകളിലെ മാംസ വില്‍പ്പനയ്ക്കാണോ കൊണ്ടുപോയതെന്ന സംശയത്തെ തുടര്‍ന്ന് നാട്ടുകാരും നായകളെ കൊന്നതിനെതിരെ മൃഗസ്നേഹികളും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

നായയെ കൊന്ന് കൊണ്ടുപോയ വാഹന ഉടമയെ അന്വേഷണ ഉദ്യോഗസ്ഥര്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തു.

പ്രാഥമിക അന്വേഷണത്തിനുശേഷം മാംസവില്‍പ്പനക്കല്ലെന്ന് പോലീസ് ഉറപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ ഇന്‍ഫോപാര്‍ക്ക് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തൃക്കാക്കര മുന്‍സിപ്പാലിറ്റി യുടെ നിര്‍ദ്ദേശപ്രകാരമാണ് നായയെ കൊന്നതെന്നാണ് പരാതിക്കാരായ മൃഗസ്നേഹികളുടെ ആരോപണം. കൂടുതല്‍ നായകളെ കൊന്നിട്ടുണ്ടോയെന്ന് സംശയിക്കുന്നുണ്ട്. അതുകൊണ്ട് സമഗ്ര അന്വേഷണം വേണമെന്നും ഇവര്‍ ആവശ്യപെടുന്നു. എന്നാല്‍ നായകളെ കോല്ലാന്‍ നഗരസഭ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്നാണ് നഗരസഭാ ചെയര്‍പേഴ്സണ്‍ പറയുന്നത്. സംഭവത്തെകുറിച്ച്‌ നഗരസഭയും അന്വേഷണം തുടങ്ങി.