കി​ട​പ്പു​മു​റി​യി​ല്‍ ടെ​ലി​വി​ഷ​ന്‍ വ​യ്ക്കു​ന്ന​ത് പുതിയ കാ​ര്യ​മ​ല്ല. ഹാ​ളി​ല്‍ ഒ​രു ടി​വി ഉ​ണ്ടെ​ങ്കി​ലും ആ​ഢം​ബ​ര​ത്തി​നാ​യാ​ണ് മി​ക്ക​വ​രും ഒ​രെ​ണ്ണം കൂ​ടി കി​ട​പ്പു​മു​റി​യി​ല്‍ വ​യ്ക്കു​ന്ന​ത്. പ​ഴ​യ ടെലിവി​ഷ​ന്‍റെ കാ​ലം ഏ​റെ​ക്കു​റെ ക​ഴി​ഞ്ഞു. ഇന്ന് സ്മാ​ര്‍​ട്ട് ടി​വി​യാ​ണ് താ​രം. മി​ക്ക വീടുകളിലും സ്മാ​ര്‍​ട്ട് ടി​വി​യു​ണ്ട്.

ഇ​ന്‍റ​ര്‍​നെ​റ്റ് ക​ണ​ക്‌ട് ചെ​യ്യാ​ന്‍ സൗ​ക​ര്യ​മു​ള്ള ഇത്ത​രം ടി​വി​ക​ളി​ല്‍ സ്മാ​ര്‍​ട്ട് ഫോ​ണി​ല്‍ ല​ഭി​ക്കു​ന്ന​തി​ന് സ​മാ​ന​മാ​യ ആ​പ്പു​ക​ളും മ​റ്റും ല​ഭ്യ​മാ​ണ്. എ​ന്നാ​ല്‍ ആ​രും ഗൗ​ര​വ​ത്തി​ലെ​ടു​ക്കാ​ത്ത ഒ​രു അ​പ​ക​ടം ഈ ​സ്മാ​ര്‍​ട്ട് ടി​വി​ക​ളി​ല്‍ ഒളിഞ്ഞിരിപ്പുണ്ട്. കാ​മ​റ അ​ട​ക്ക​മു​ള്ള സ്മാ​ര്‍​ട്ട് ടി​വി​യാ​ണ് ചി​ല​പ്പോ​ഴെ​ങ്കി​ലും വി​ല്ല​നാ​കു​ന്ന​ത്.

അ​ത്ത​ര​മൊ​രു സം​ഭ​വ​മാ​ണ് കൊ​ല്‍​ക്ക​ത്ത​യി​ല്‍ നി​ന്ന് റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്. കി​ട​പ്പു​മു​റി​യി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന സ്മാ​ര്‍​ട്ട് ടി​വി​യു​ടെ കാ​മ​റ ഹാ​ക്ക് ചെ​യ്ത് ദ​ന്പ​തി​ക​ളു​ടെ സ്വ​കാ​ര്യ​നി​മി​ഷ​ങ്ങ​ള്‍ ഇന്‍റ​ര്‍​നെ​റ്റി​ല്‍ അ​പ്ലോ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു. പല അ​ശ്ലീ​ല സൈ​റ്റു​ക​ളി​ലും ദ​ന്പ​തി​ക​ളു​ടെ വീഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ ഉ​ണ്ട്. വി​ദേ​ശ​ത്തു നിന്നുമാണ് ഹാ​ക്കിം​ഗ് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ഉപയോ​ഗി​ക്കു​ന്നി​ല്ലാ​ത്ത സ​മ​യം വൈ​ഫൈ​യും കാ​മ​റ​യും ഒ​ഫ് ചെ​യ്യ​ണ​മെ​ന്നും കാ​മ​റ സ്റ്റി​ക്ക​ര്‍ ഉപ​യോ​ഗി​ച്ച്‌ മറയ്ക്ക​ണ​മെ​ന്നു​മാ​ണ് സൈ​ബ​ര്‍ വി​ദ​ഗ്ധ​ര്‍ പറയു​ന്ന​ത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2