തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ കൊവിഡ് മാനദണ്ഡം ലംഘിച്ച് നടത്തി വന്ന അഭിമുഖം നിർത്തി വച്ചു. നഴ്സ്, ക്ലീനിംഗ് സ്റ്റാഫ് തസ്തികയിലേക്കാണ് അഭിമുഖം നടന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ആയിരക്കണക്കിന് പേര്‍ ഇന്‍റർവ്യൂവിൽ പങ്കെടുക്കാൻ എത്തിയതോടെ അഭിമുഖം നിർത്തിവെച്ചു. മെഡിക്കൽ കോളജിലെ കൊവിഡ് വാർഡിലേക്ക് നഴ്സ്, ക്ലീനിംഗ് സ്റ്റാഫ് എന്നീ തസ്തികയിലേക്കാണ് ഇന്‍റർവ്യൂ നടത്താനിരുന്നത്. പത്രത്തിൽ അറിയിപ്പ് കണ്ടതിനെ തുടർന്ന് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഉദ്യോഗാർഥികൾ അഭിമുഖത്തിൽ പങ്കെടുക്കാനായി എത്തി.

11 മണിക്ക് പറഞ്ഞ ഇന്‍റർവ്യൂവിൽ പങ്കെടുക്കാൻ രാവിലെ 6 മണി മുതൽക്കേ ആളുകൾ എത്തിത്തുടങ്ങിയിരുന്നു. ആൾക്കൂട്ടം നിയന്ത്രിക്കാൻ വേണ്ടിയുള്ള മുൻകരുതലുകളൊന്നും തന്നെ സ്ഥലത്ത് ഉണ്ടായിരുന്നില്ല.