കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് വീണ്ടും കേന്ദ്രം നീട്ടി. ഇപ്പോള്‍ ഏപ്രില്‍ 30 വരെയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തിലാണിത്. നിലവില്‍ പ്രത്യേകാനുമതിയോടെ നടത്തി വരുന്ന സര്‍വീസുകള്‍ തുടരും.
അതേസമയം, കാര്‍ഗോ വിമാനങ്ങളുടെ സര്‍വീസ് തുടരും. ഡി.ജി.സി.എ അനുമതി നല്‍കുന്ന പ്രത്യേക വിമാനങ്ങള്‍ സര്‍വീസ് നടത്തും. പ്രത്യേക റൂട്ടുകളില്‍ സര്‍വീസുകള്‍ക്കും അനുമതിയുണ്ടാവുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
രാജ്യത്തെ ആഭ്യന്തര വിമാന സര്‍വീസുകള്‍ ലോക്ഡൗണിന് പിന്നാലെ മെയില്‍ തന്നെ പുനഃരാരംഭിച്ചിരുന്നു. ഘട്ടം ഘട്ടമായി ആഭ്യന്തര വിമാന സര്‍വീസ് ഉയര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍, അന്താരാഷ്ട്ര റൂട്ടുകളില്‍ വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള വിമാനങ്ങളും ഡി.ജി.സി.എ അനുമതി നല്‍കുന്ന പ്രത്യേക വിമാനങ്ങളുമാണ് സര്‍വിസ് നടത്തുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2