പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍. ചാരിറ്റി പ്രവര്‍ത്തനത്തിന്റെ പേരില്‍ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രതി പതിനാറുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മുട്ടത്തറ സ്വദേശിയായ അഖിനേഷ് അശോകിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴക്കൂട്ടം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. 2020 സെപ്റ്റംപര്‍ മുതല്‍ പലപ്രാവശ്യം പെണ്‍കുട്ടിയെ യുവാവ് ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നാണ് വിവരം. തുടര്‍ന്ന് ആറ് മാസം ഗര്‍ഭിണിയായ പെണ്‍കുട്ടി ഇപ്പോള്‍ അഭയകേന്ദ്രത്തിലാണുള്ളത്. രണ്ട് ദിവസം മുന്‍പാണ് കഴക്കൂട്ടം പൊലിസിന് പരാതി ലഭിക്കുന്നത്. ഇരുപത്തിയൊന്നുകാരനായ പ്രതി വിവാഹിതനാണെന്നും പൊലീസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

നേരത്തെ പെണ്‍കുട്ടിയും അമ്മയും രണ്ടാനച്ഛനും അമ്മൂമ്മയും ഒരുമിച്ചായിരുന്നു താമസം. പിന്നീട് അമ്മ ഇവരെ ഉപേക്ഷിച്ച്‌ മറ്റൊരാളൊപ്പം പോയിരുന്നു. പിന്നീട് അമ്മൂമ്മയോടൊപ്പം താമസിക്കുമ്ബോഴാണ് പെണ്‍കുട്ടി പീഡനത്തിനിരയാകുന്നത്.