തിരുവനന്തപുരം: മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ അവകാശലംഘനത്തിന് സ്പീക്കർക്ക് നോട്ടീസ് നൽകി. കല്യാശ്ശേരി എംഎൽഎ എം വിജിനാണ് കേരള നിയമസഭയുടെ ചട്ടം 154 പ്രകാരം അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്.

എറണാകുളത്ത് രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ രണ്ടാം പ്രതിയെ സംരക്ഷിക്കുകയും മുൻകൂർ ജാമ്യാപേക്ഷ ഫയൽ ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് മാത്യു കുഴൽനാടനെതിരെ സ്പീക്കർ എം ബി രാജേഷിന് അവകാശലംഘനത്തിന് നോട്ടീസ് നൽകിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

എംഎൽഎയുടെ പ്രവർത്തികൾ പദവിക്ക് കളങ്കമാണ്. സഭയുടെയും അംഗങ്ങളുടെയും അന്തസ്സിന് ഹാനി വരുത്തുകയും ചെയ്തെന്നും നോട്ടീസിൽ പറയുന്നു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് വൈസ് പ്രസിഡൻ്റ് കൂടിയായ എം വിജിൻ എംഎൽഎ പരാതി നൽകിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക