ഡി സി സി പുന:സംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാന കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് ശക്തം. പുന:സംഘടന പട്ടിക ഇറങ്ങിയാല്‍ശക്തമായി പ്രതികരിക്കണം എന്ന് നിര്‍ദേശിക്കുന്ന ചെന്നിത്തല അനുകൂലികളുടെ വാട്‌സ്‌ആപ് ചാറ്റ് പുറത്തായി. ആര്‍ സി ബ്രിഗേഡ് എന്ന പേരിലാണ് പുതിയ കൂട്ടായ്മ. ഉമ്മന്‍ ചാണ്ടി നയിക്കുന്ന എ ഗ്രൂപ്പിനെയും ഒപ്പം നിര്‍ത്തണമെന്നും വാട്ട്‌സ്‌ആപ് ചാറ്റില്‍ പറയുന്നുണ്ട്.

പട്ടികയില്‍ അന്തിമവട്ട ചര്‍ച്ച നടക്കാനിരിക്കെ ആണ് ചാറ്റ് പുറത്തായത്ജില്ലാ കോണ്‍ഗ്രസ് കമ്മറ്റികളുടെ പുന:സംഘടനയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഹൈക്കമാന്റിനെ നേരിട്ട് അതൃപ്തി അറിയിച്ചിരുന്നു. വേണ്ടത്ര കൂടിയാലോചനകള്‍ ഇല്ലാതെ കെ പി സി സി അധ്യക്ഷനും പ്രതിപക്ഷ നേതാവും ചേര്‍ന്നാണ് പട്ടിക തയാറാക്കിയതെന്നാണ് പരാതി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക