ഡൽഹി: ഏപ്രിൽ മാസത്തിൽ ഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദനത്തിൽ വൻ വർധന. മുൻ വർഷത്തെ അപേക്ഷിച്ച് 134.4 % ആണ് വർധന രേഖപ്പെടുത്തിയതെന്ന് കേന്ദ്രസർക്കാർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

ഫാക്ടറി ഔട്ട്പുട്ടിൽ മാർച്ചിൽ 22.4 % വളർച്ചയുണ്ടായി. 2020 മാർച്ച് 25 ന് ദേശീയ വ്യാപകമായി ലോക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് 2020 ഏപ്രിൽ മാസത്തിൽ ഇത് 57.3 % ഇടിഞ്ഞിരുന്നു. മാനുഫാക്ചറിങ് ഔട്ട്പുട്ടിൽ 2021 ഏപ്രിൽ മാസത്തിൽ 197.1 % ആണ് വളർച്ച. 66 % ഇടിവായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇക്കുറിയുള്ള വളർച്ചാ നിരക്ക് മുൻവർഷവുമായി താരതമ്യം ചെയ്ത് നോക്കുന്നതിൽ അർത്ഥമില്ലെന്ന് കേന്ദ്രസർക്കാർ പറയുന്നു. ദേശവ്യാപകമായി പ്രഖ്യാപിച്ച ലോക് ഡൗൺ മൂലമാണ് കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഉൽപ്പാദനം ഇടിഞ്ഞത്.