കോവിഡ് വാക്സിനെടുത്തവര്‍ക്ക് വിമാന ടിക്കറ്റ് നിരക്കില്‍ ഇളവുമായി ഇന്‍ഡിഗോ. ബുധനാഴ്ച മുതലാണ് ഇളവുകള്‍ പ്രാബല്യത്തില്‍ വരിക. ഒരു ഡോസോ പൂര്‍ണമായി രണ്ട് ഡോസോ എടുത്തവര്‍ക്ക് അടിസ്ഥാന ടിക്കറ്റ് വിലയില്‍ പത്ത് ശതമാനം വരെ ഇളവാണ് നല്‍കുക. ഇത്തരത്തില്‍ ഓഫര്‍ നല്‍കുന്ന ഇന്ത്യയിലെ ആദ്യത്തെ വിമാനക്കമ്ബനിയാണ് ഇന്‍ഡിഗോ. ടിക്കറ്റ് ബുക്ക് ചെയ്യുമ്ബോള്‍ ഇന്ത്യയിലുള്ള വാക്സിനെടുത്ത പതിനെട്ട് വയസ്സ് തികഞ്ഞ യാത്രക്കാര്‍ക്കാണ് ഓഫര്‍ ലഭിക്കുക.

” യാത്രക്കാര്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്ബോള്‍ കേന്ദ്ര ആരോഗ്യ – കുടുംബ ക്ഷേമ മന്ത്രാലയം നല്‍കുന്ന കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണം. തങ്ങളുടെ വാക്സിനേഷന്‍ വിവരങ്ങള്‍ ആരോഗ്യ സേതു ആപ്പില്‍ ചെക്ക് ഇന്‍ സമയത്ത് കാണിച്ചാലും മതിയാകും” – വിമാനക്കമ്ബനി വക്താവ് പറഞ്ഞു. “രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്ബനിയെന്ന നിലയില്‍ രാജ്യത്തെ വാക്സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമാവാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ഞങ്ങളുടെ ഉത്തരവാദിത്തമായി കരുതുന്നു. ഈ ഓഫര്‍ മുഖേന അവര്‍ വാക്സിനേഷനില്‍ ഭാഗമാവുക മാത്രമല്ല, അവര്‍ക്ക് കുറഞ്ഞ നിരക്കില്‍ വിമാന യാത്ര നടത്താനും കഴിയും.”- വിമാനക്കമ്ബനിയുടെ ചീഫ് സ്ട്രാറ്റജി ആന്‍ഡ് റവന്യു ഓഫീസര്‍ സഞ്ജയ് കുമാര്‍ പറഞ്ഞു. ഓഫര്‍ ഇന്‍ഡിഗോ വെബ്‌സൈറ്റിലൂടെ മാത്രമാണ് ലഭ്യമാവുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group