ഖത്തര്‍: ബന്ധുവിനാല്‍ ചതിക്കപ്പെട്ട് ലഹരിമരുന്ന് കേസില്‍ ഖത്തര്‍ ജയിലില്‍ കഴിഞ്ഞിരുന്ന ദമ്ബതികളെ ഒന്നര വര്‍ഷത്തിനു ശേഷം വെറുതെ വിട്ടു. ഖത്തറിലെ സുഹൃത്തിന് നല്‍കാന്‍ പിതൃസഹോദരി നല്‍കിയ പൊതിയില്‍ ലഹരിമരുന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇരുവരെയും പത്ത്‌ വര്‍ഷത്തെ തടവുശിക്ഷയ്ക്ക് കോടതി വിധിച്ചത്.

2019 ജൂലായിലാണ് മുംബൈ സ്വദേശികളായ മുഹമ്മദ് ഷഫീഖ്, ഭാര്യ ഒനീബ ഖുറേഷി എന്നിവരെ വിമാനത്താവളത്തില്‍ വച്ച്‌ പിടികൂടിയത്. ഇവരുടെ ബാഗില്‍നിന്നും 4.1 കിലോഗ്രാം ഹാഷിഷ് പൊലീസ് പിടിച്ചെടുത്തിരുന്നു. എന്നാല്‍, ഇരുവരും മധുവിധു ആഘോഷിക്കാനെത്തിയതാണെന്നും ബന്ധുവിനാല്‍ ചതിക്കപ്പെടുകയായിരുന്നുവെന്നും കോടതിയെ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2