കൊച്ചി: ഇന്ത്യൻ വ്യോമസേനയ്ക്ക് കരുത്തു പകരാനായി മൂന്ന് റഫേൽ വിമാനങ്ങൾ ഇന്നെത്തും. ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡറായ ഇമ്മാനുവൽ ലെനെയിനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയ്ക്ക് കരാർ പ്രകാരം 36 റഫേൽ യുദ്ധവിമാനങ്ങളും 2022 ഓടെ ഘട്ടം ഘട്ടമായി കൈമാറുമെന്ന് ലെനെയിൻ അറിയിച്ചു.
അഞ്ച് റഫേലുകൾ ഏപ്രിൽ മാസം തന്നെ കൈമാറാനുള്ള നടപടികൾ അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയിൽ നടക്കാനിരിക്കുന്ന സംയുക്ത സൈനിക അഭ്യാസത്തിനായി എത്തിയതായിരുന്നു ഇമ്മാനുവൽ ലെനെയിൻ. റഫേൽ വിമാനങ്ങളെ സ്വീകരിക്കാൻ എല്ലാ ഒരുക്കങ്ങളും വ്യോമസേന പൂർത്തിയാക്കിയതായാണ് റിപ്പോർട്ട്.
36 റഫേൽ വിമാനങ്ങൾക്കാണ് ഇന്ത്യ കരാർ നൽകിയിരിക്കുന്നത്. ഇതുവരെ 11 വിമാനങ്ങൾ രാജ്യത്തെത്തിയിട്ടുണ്ട്. ഈ വിമാനങ്ങളെല്ലാം അംബാലയിലെ സുവർണ്ണശരത്തിന്റെ ഭാഗമാണ്. ലഡാക്കിനെ കേന്ദ്രീകരിച്ചാണ് ഈ വിമാനങ്ങളെ വിന്യസിച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2